Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

janmabhumi-ad

Digital Malayali Web Desk October 14, 2021, 12:46 a.m.

കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്


കോഴിക്കോട്:കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് മുന്‍പ് കാണാതായിരുന്ന ഭര്‍ത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്.

തുടര്‍ന്ന് കൊയിലാണ്ടി എസ്‌ഐ കെടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

ബുധനാഴ്ച റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick