Digital Malayali Web Desk June 20, 2022, 01:22 p.m.
മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. സുമി മറ്റൊരാളുമായി സൗഹൃദം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
തിരുവനന്തപുരം: കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം,
മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. സുമി മറ്റൊരാളുമായി സൗഹൃദം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഇതിനെച്ചൊല്ലി ഉണ്ണി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നാണ് വിവരം. ഇയാള്‍ മര്‍ദിച്ച വിവരം പെണ്‍കുട്ടി നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു.
ശനിയാഴ്ചയും സുമിയും യുവാവും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടി ശ്വാസം മുട്ടലിന്റെ ഗുളികകള്‍ ഒന്നിച്ച് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ വീട്ടുകാര്‍ സുമിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തിയിരുന്നു. ഇനി സുമിയുമായി യാതൊരു ബന്ധവും പാടില്ലെന്നും വിലക്കി.
ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മില്‍ വീണ്ടും കണ്ടത്. ഇരുവരും സംസാരിക്കുന്നത് ചിലര്‍ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയില്‍ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
റബ്ബര്‍ തോട്ടത്തില്‍ വച്ച് ഇരുവരും തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.