Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കമിതാക്കള്‍ക്കു സംരക്ഷണം കൊടുക്കണം.. ലിവിംഗ് ടുഗെദര്‍ അംഗീകരിക്കാനാവില്ല; പഞ്ചാബ് – ഹരിയാന ഹൈക്കോടതി

janmabhumi-ad

Digital Malayali Web Desk June 09, 2021, 07:34 p.m.

സംരക്ഷണം നല്‍കാനുള്ള ഉത്തരവ് പരാതിക്കാരുടെ ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി കണക്കാകാനാകില്ലെന്ന് ജസ്റ്റിസ് വിവേക് പുരി അറിയിച്ചു.


ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന കമിതാക്കള്‍ക്കു സംരക്ഷണം നല്‍കണമെന്നു പോ ലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. തങ്ങൾക്ക്  ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു കമിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയുമായെത്തിയ കമിതാക്കളിലെ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നുമാണു ജീവനും സ്വത്തിനുമെതിരെ ഭീഷണിയുയരുന്നതെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണു ഇവര്‍ക്കു സംരക്ഷണം നല്‍കാന്‍ ഫരീദ്‌കോട്ട് എസ്.എസ്.പിയ്ക്കു കോടതി നിര്‍ദേശം നല്‍കിയത്.

അതേസമയം സംരക്ഷണം നല്‍കാനുള്ള ഉത്തരവ് പരാതിക്കാരുടെ ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി കണക്കാകാനാകില്ലെന്ന് ജസ്റ്റിസ് വിവേക് പുരി അറിയിച്ചു. നേരത്തെയും ലിവിംഗ് ടുഗെദര്‍ ബന്ധത്തെ അംഗീകരിച്ചുകൊണ്ടും അല്ലാതെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വന്നിരുന്നു.

ലിവിംഗ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ലെന്നാണു മറ്റൊരു കേസില്‍ കോടതി പറഞ്ഞത്. ജസ്റ്റിസ് സുധിര്‍ മിത്തലാണു പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.

ഒരുമിച്ചു ജീവിക്കുന്നതിനു സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച കമിതാക്കള്‍ക്കു സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick