Digital Malayali Web Desk June 15, 2022, 11:16 a.m.
വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ ഇപ്പോൾ അറിയാം; കൊച്ചിയില്‍ മെഗാ എക്സിബിഷനുമായി പ്രമുഖ ഗ്രൂപ്പായ 'ഗൈഡന്‍സ് പ്ലസ് എഡ്യുക്കേഷണല്‍ സര്‍വീസസ്'; സൗജന്യമായി പങ്കെടുക്കാം
കൊച്ചി: വിദേശരാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ സുതാര്യമായ രീതിയില്‍ അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്ന സ്ഥാപനമാണ് 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്'. 2016 മുതല്‍ യു കെ, യു എസ് എ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ക്യാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് വേണ്ട എല്ലാ സഹായങ്ങളും സ്ഥാപനം നല്‍കി വരുന്നു. അഡ്മിഷന്‍ കൂടാതെ ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍, എംബസിക്ക് വേണ്ട ഡോക്യുമെന്‍റ് തയ്യാറാക്കല്‍, വിസ ഫയലിംഗ്, എയര്‍ ടിക്കറ്റിംഗ്, ഫോറിന്‍ എക്സ്ചേഞ്ച് തുടങ്ങി എല്ലാകാര്യങ്ങളും സ്ഥാപനം തന്നെ ചെയ്തുകൊടുക്കുന്നു എന്നതും 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസിന്‍റെ പ്രത്യേകതയാണ്.
മാത്രമല്ല വിദ്യാര്‍ഥികള്‍ വിദേശത്ത് എത്തിക്കഴിയുമ്പോള്‍ അക്കോമഡേഷന്‍ സപ്പോര്‍ട്ടും പാര്‍ട്ട് ടൈം ജോലിയുള്‍പ്പെടെയുള്ള സേവനങ്ങളും കൊടുത്തുകൊണ്ടിരിക്കുന്നു. യു കെ, ജര്‍മ്മനി , ഓസ്ട്രേലിയ പോലെയുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഇടനിലക്കാരില്ലാതെ തന്നെ നേരിട്ടുള്ള കണ്‍സള്‍ട്ടന്‍സിയുണ്ടെന്നുള്ളതും ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസിന്‍റെ പ്രത്യേകതയാണ്. ഒരു വിദ്യാര്‍ഥി നേരിട്ട് അപേക്ഷിക്കുമ്പോള്‍ വിസ ഫയലിംഗ് ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളും തനിയെ ചെയ്യേണ്ടി വരുന്നു.എന്നാല്‍ 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്' പോലെയുള്ള കണ്‍സള്‍ട്ടന്‍സിയെ സമീപിക്കുമ്പോള്‍ എല്ലാക്കാര്യങ്ങളും അവര്‍ തന്നെ ചെയ്തു കൊടുക്കുന്നു. ഇതിനായി പ്രത്യേകിച്ച് ചിലവുകളൊന്നും ഉണ്ടാകുന്നുമില്ല. യൂണിവേഴ്സിറ്റികള്‍ തന്നെ കണ്‍സള്‍ട്ടന്‍സിക്കുള്ള എല്ലാ ചെലവുകളും വഹിക്കുന്നു.
യുകെ പോലുള്ള രാജ്യങ്ങളില്‍ നൂറു ശതമാനവും വിസ സക്സസ് റേറ്റ് ആണ് ഈ കമ്പനിക്കുള്ളത്. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുതന്നെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഇതുവരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് വേണ്ട എല്ലാ സൌകര്യങ്ങളും കമ്പനി ചെയ്തു കൊടുത്തിട്ടുണ്ട്. പല അംഗീകൃത യൂണിവേഴ്സിറ്റികളുടെയും റെപ്രസന്റെഷന്‍ സ്ഥാപനം കൂടിയാണ് 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്'.
കൊച്ചിയിലെ താജ് ഗേറ്റ് വേഹോട്ടലില്‍ ജൂണ്‍ 18 ന് 11 മണി മുതല്‍ 3മണി വരെ 'ഗൈഡന്‍സ് പ്ലസ് എഡ്യുകേഷണല്‍ സര്‍വീസസ്' ഒരു മെഗാ എക്സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. യുകെയിലെയും ജര്‍മ്മനിയിലെയും പ്രമുഖ യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ കോഴ്സുകളും സ്കോളര്‍ഷിപ്പുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. താല്പര്യമുള്ളവര്‍ക്ക് തികച്ചും സൗജന്യമായി ഇതില്‍ പങ്കെടുക്കാം. മാത്രമല്ല യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സംവദിക്കാം. തുടര്‍ന്ന്‍ വിദ്യാര്‍ഥികളുടെ താല്പര്യപ്രകാരമുള്ള കോഴ്സുകള്‍ക്കും കമ്പനി തന്നെ അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.