Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture'ഹലാല്‍ ഭക്ഷണം, തുപ്പിയ ഭക്ഷണം'; വര്‍ഗ്ഗീയ വിവാദങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കാനുള്ള അജണ്ടയുമായി നേതാക്കള്‍, ചുക്കാന്‍ പിടിക്കാന്‍ പിസി ജോര്‍ജും, പാലാ ബിഷപ്പിനെതിരെ കേസെടുത്ത പോലീസ് നാടുവിട്ടോ?

janmabhumi-ad

Digital Malayali Web Desk November 22, 2021, 06:27 p.m.

ഹിന്ദുത്വ വാദികള്‍ എന്ന നിലയില്‍ ബിജെപിക്ക് മാത്രം മുസ്ലിം വിരുദ്ധത തീറെഴുതി കൊടുത്തിരിക്കുന്നതായി പറയുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിനായി നേതാക്കള്‍ ഇതിനെല്ലാം കുടപിടിക്കുകയാണ്


കോട്ടയം: വര്‍ഗ്ഗീയ ശക്തികളുടെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുന്ന  അപകടകരമായ രാഷ്ട്രീയ സാഹചര്യം   ഇന്ന്‍ കേരളത്തില്‍ വേരുപിടിച്ചു കഴിഞ്ഞു. മുസ്ലിം സമൂഹത്തെ മതപരമായി വേര്‍തിരിക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ കൊഴുപ്പികാന്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ചെറുതൊന്നുമല്ല. ഇവര്‍ ഇട്ടു കൊടുക്കുന്ന അജണ്ടകള്‍ക്കനുസരിച്ച് മത സാമൂഹ്യ നേതാക്കള്‍ വരെ ആരോപണങ്ങള്‍ക്ക് തുടക്കമിടുകയും പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്ത് പ്രശ്നം പടര്‍ന്നു പന്തലിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് പൊതുവേ കണ്ടു വരുന്നത്.

ഏറ്റവും ഒടുവില്‍  വര്‍ഗ്ഗീയ ആക്രമണം അഴിച്ചുവിട്ട്‌ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്  ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഹലാല്‍ ഭക്ഷണം തുപ്പിയ ഭക്ഷണമാണെന്ന പ്രചരണം. ഇതിനിടയില്‍ ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശരക്കരയാണെന്ന വിവാദങ്ങളും കോടതിവരെയെത്തി. ഹലാല്‍ ഭക്ഷണം തന്നെ ഉപേക്ഷിക്കണം എന്ന പ്രചരണം നടന്നു കൊണ്ടിരിക്കെ ആണ് ബിജെപി സംസ്ഥാന അക്ധ്യക്ഷന്‍ ഉള്‍പ്പെടെ ഉസ്താദ് ഭക്ഷണത്തില്‍ തുപ്പുന്ന വീഡിയോ പ്രചരിപ്പിച്ചത്.അതോടെ മുസ്ലിം വിഭാഗത്തിന്‍റെ ഹോട്ടലുകള്‍ പൂട്ടേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങള്‍. തുടര്‍ന്നിങ്ങോട്ട്‌ ഇത്തരം നിരവധി വീഡിയോകള്‍ പ്രചരിച്ച് ഉസ്താദ്മാരുടെ 'ഭക്ഷണത്തില്‍ തുപ്പ്‌' പ്രധാന ചര്‍ച്ചാവിഷയമായി.

മുസ്ലിം വിഭാഗത്തിനു നേരെ കുറെക്കാലമായി വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മുന്‍ എം എല്‍ എ പിസി ജോര്‍ജും 'തുപ്പല്‍ വിഷയത്തില്‍' അഭിപ്രായങ്ങള്‍ നിരത്തി രംഗത്ത് വന്നു.  'മാവ്​ കുഴക്കുമ്പോൾ മൂന്നു തവണ തുപ്പും. അതാണ് നമ്മൾ കഴിക്കുന്നത്. ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടി കൊടുക്കേണ്ടേ.ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും.ദേവസ്വം ബോർഡിന്‍റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തിന്നാൻ കൊള്ളുവോ. ആരും തുപ്പിയ ഭക്ഷണമുള്ള ഹോട്ടലില്‍ കയറരുത് 'എന്നിങ്ങനെ കൂടുതല്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അദ്ദേഹം തുടര്‍ന്നു.

നാളുകളായി ഇദ്ദേഹം നടത്തുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ മറ്റൊരു വശമാണ്. ഒരു ഉന്നത സിപിഎം നേതാവുമായുള്ള ബിസിനസ് ബന്ധം ഉള്‍പ്പെടെയുള്ള  കൂട്ടുകെട്ട് അദ്ദേഹത്തിന്‍റെ നാവിനും ബലമാണെന്നു വേണം പറയാന്‍ .കാരണം പാലാ ബിഷപ്‌ ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നതിനു വരെ കാരണമായി. എന്നാല്‍ പിസി ജോര്‍ജിന്റെ വ്യക്തിഹത്യ ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴും കരുത്തോടെ തുടരുകയാണ്.  എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഖത്തീബ് പ്രാര്‍ത്ഥിച്ച്‌ തുപ്പിയെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രംഗത്ത് വന്നു. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂയെന്നും അതിനെ പ്രാര്‍ത്ഥനയായി കണ്ട പിസി ജോര്‍ജാണ് യഥാര്‍ത്ഥ മണ്ടനെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.  

ഹലാലും. ലവ് ജിഹാദും, നാര്‍ക്കോട്ടിക് ജിഹാദും എല്ലാം ഒരിക്കലും കെട്ടടങ്ങാതെ പുകച്ചുകൊണ്ടിരിക്കാന്‍ ആര്‍ എസ്എസ് ഉണ്ടെന്നും പറയുമ്പോഴും ഇടതുപക്ഷവും ഇതിനു പിന്നിലല്ലെന്ന അവസ്ഥയാണ്. ഹിന്ദുത്വ വാദികള്‍ എന്ന നിലയില്‍ ബിജെപിക്ക് മാത്രം മുസ്ലിം വിരുദ്ധത  തീറെഴുതി കൊടുത്തിരിക്കുന്നതായി പറയുമ്പോഴും  രാഷ്ട്രീയ മുതലെടുപ്പിനായി നേതാക്കള്‍ ഇതിനെല്ലാം കുടപിടിക്കുകയാണ്. ക്രൈസ്തവ സമുദായത്തിന്റെ ഭാഗത്ത് നിന്നും 'ക്രിസംഘി'കളും, കാസാ എന്ന മറ്റൊരു ക്രൈസ്തവ സംഘടനയും ഇത്തരം വര്‍ഗ്ഗീയവാദങ്ങളെ കൂടുതല്‍ കത്തിപ്പടര്‍ത്താന്‍ മുന്നിലുണ്ട്.സോഷ്യല്‍ മീഡിയ വഴി ഇവരും മുസ്ലിം സമുദായത്തിനെതിരെ സജീവമാണ്.

അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും ശ്രദ്ധേയമായിരുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഇത് ബിജെപി നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കി. ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായാണ് അദ്ദേഹമെത്തിയത്. മാത്രമല്ല അദ്ദേഹത്തിന് പോസ്റ്റ്‌ പിന്‍ വലിക്കേണ്ടിയും വന്നു.

കേരള സമൂഹത്തെ മതപരമായി ചേരിതിരിക്കാന്‍ ആര്‍ എസ് എസ് ശ്രമമെന്നും വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കംഅനുവദിക്കില്ലെന്നും വ്യക്തമാക്കി  സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രംഗത്ത് വന്നു.   അതേസമയം മുസ്ലിം മത പണ്ഡിതന്മാര്‍ പോലും ഇത്തരം ആചാരങ്ങളെകുറിച്ച് കാര്യമായി പ്രതികരിച്ചിട്ടില്ല. ഇത് പറഞ്ഞു പരത്തിയുട്ടുള്ള വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുകയാണെന്ന് വേണം പറയാന്‍. അടുത്ത വര്‍ഗീയ പരാമര്‍ശം പ്രചരിക്കുന്നത് വരെ 'തുപ്പല്‍ ' വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick