Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തുടർഭരണം! എല്‍.ഡി.എഫിന് 82 മുതല്‍ 91 വരെ സീറ്റ്; 46 മുതല്‍ 54 വരെ സീറ്റുകള്‍ യു.ഡി.എഫിനും; ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഘട്ടഫലം

janmabhumi-ad

Digital Malayali Web Desk March 30, 2021, 09:34 a.m.

മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകൾ ബി.ജെ.പി നേടുമെന്നും മൂന്ന് മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.


തിരുവനന്തപുരം: കേരളത്തില്‍ തുടര്ഭരണമെന്നു പ്രവചനവുമായി ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗം.  

സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് സർവ്വേ ഫലം. 37 ശതമാനം വോട്ടായിരിക്കും യു.ഡി.എഫിന് ലഭിക്കുകയെന്നും പ്രവചനം ഉണ്ട്. 46 മുതല്‍ 54 വരെ സീറ്റുകള്‍  യു.ഡി.എഫിനും ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.

മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകൾ ബി.ജെ.പി നേടുമെന്നും മൂന്ന്  മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.

കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പുരുഷന്‍മാരില്‍ 41 ശതമാനം പേരും വനിതകളില്‍ 43 ശതമാനം പേരും  പിന്തുണച്ചു. പുരുഷന്മാരില്‍ 36 ശതമാനം പേരും സ്ത്രീകളില്‍ 39 ശതമാനം പേരും യു ഡി എഫിനെ പിന്തുണച്ചു. എന്‍.ഡി.എയ്ക്ക  പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 19 ശതമാനത്തിന്റെയും 16 ശതമാനത്തിന്റെയും പിന്തുണയുമാണ് ലഭിച്ചത്.

ഒന്നാം ഘട്ട സർവെയിൽ 39 ശതമാനം പേരായിരുന്നു പിണറായി വിജയനെ പിന്തുണച്ചത്.  അടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി മതിയെന്ന് ആഗ്രഹിക്കുന്നത് 27 ശതമാനം പേരാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈല 11 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആറ് ശതമാനം പേരും പിന്തുണച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick