Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും,​ തീരുമാനം സി പി എം​ ​- സി പി ഐ ചര്‍ച്ചയില്‍ : മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ

janmabhumi-ad

Digital Malayali Web Desk May 06, 2021, 07:55 p.m.

നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. മുന്നണിയിലെ മറ്റു കക്ഷികളുമായി സിപിഎം വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.നാലുമന്ത്രിസ്ഥാനങ്ങള്‍ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കണമെന്നാണ് സിപിഎം അഭ്യര്‍ത്ഥന. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്നും ചീഫ് വിപ്പ് പദവി വിട്ടു നല്‍കാമെന്നുമാണ് സിപിഐ നിലപാട്. മന്ത്രിസ്ഥാനം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്. ഐഎന്‍എല്ലും കോവൂര്‍കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനല്‍കി.

മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ എണ്ണത്തെ കുറിച്ച്‌ കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick