Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ചു പ്രവാസികളും

janmabhumi-ad

Digital Malayali Web Desk May 09, 2021, 09:09 p.m.

ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു


റിയാദ്: ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്.

കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തരുംപങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകളിലും കുടുംബമായി താമസിക്കുന്നവര്‍ അവരുടെ വീടുകളിലും വിജയം ആഘോഷിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick