Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'വിജയദിനം'; വീടുകളിലും ഓഫീസുകളിലും ദീപം തെളിയിച്ച് വിജയമാഘോഷിച്ച് ഇടതുമുന്നണി

janmabhumi-ad

Digital Malayali Web Desk May 08, 2021, 07:13 a.m.

കൊവിഡ് കാലത്ത് ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആഘോഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


വീടുകളില്‍ ദീപം തെളിയിച്ച് എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിൽ ദീപം തെളിയിച്ചു. 

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  ഫലപ്രഖ്യാപന ദിവസം എല്ലാ ആഘോഷങ്ങളും എല്‍ഡിഎഫ് ഒഴിവാക്കിയിരുന്നു. ഇത് തുടർന്ന്, തുടര്‍ഭരണമെന്ന ചരിത്രനേട്ടം വീടുകളില്‍ ദീപം തെളിയിച്ച് ആഘോഷിക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുകയായിരുന്നു. കൊവിഡ് കാലത്ത് ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആഘോഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick