Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'പാകിസ്താനി ഭാര്യയുടെ ചിത്രം സുലൈമാന്‍ ഹാജി മറച്ചുവച്ചു'; ചിത്രവും വിവരങ്ങളുമായി വി മുരളീധരന്‍

janmabhumi-ad

Digital Malayali Web Desk March 23, 2021, 10:14 a.m.

കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ.ടി.സുലൈമാന്‍ ഹാജി, തന്റെ രണ്ടാം ഭാര്യ


മലപ്പുറം;കൊണ്ടോട്ടിയിലെ എലല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍.സുലൈമാന്‍ ഹാജി പാക്സിസ്ഥാന്‍ സ്വദേശിയായ തന്റെ രണ്ടാം ഭാര്യയുടെ ചിത്രം മറച്ചുവെച്ചുവെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തു. സുലൈമാന്‍ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോര്‍ട്ട് വിവരങ്ങളും മുരളീധരന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ.ടി.സുലൈമാന്‍ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദ്ദേശത്തില്‍ മറച്ചു വച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്‍റെ നിശബ്ദത അതിശയിക്കാനില്ല' പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ എന്നിവരെയടക്കം ടാഗ് ചെയ്ത് മുരളീധരന്‍ ട്വീറ്റ് ചെയ്തത്.

'ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്.പ്രത്യേകിച്ച്‌ എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശപൗരന്‍റെ ഐഡന്‍റിറ്റി മറച്ചു വയ്ക്കുമ്ബോള്‍' എന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick