Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി; പിസി ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

janmabhumi-ad

Digital Malayali Web Desk March 28, 2021, 11:59 a.m.

കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തില്‍ പിസി ജോര്‍ജ്, സെബാസ്റ്റ്യന്‍ കളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയില്‍ നിന്നും ഇറക്കി വിട്ടതായി ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതയിൽ പറയുന്നത്.


ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തില്‍ പിസി ജോര്‍ജ്, സെബാസ്റ്റ്യന്‍ കളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയില്‍ നിന്നും ഇറക്കി വിട്ടതായി ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതയിൽ പറയുന്നത്.

കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അധ്യക്ഷന്‍ എന്നതിലുപതി ഒരു പണമിടപാടും താന്‍ നടത്തുന്നില്ലെന്ന് സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ പറഞ്ഞു.

'പാരമ്പര്യമായി നിയമവിധേയമായി ചിട്ടി ബിസിനസ് തന്റെ കുടുംബം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലും തനിക്ക് നേരിട്ട് പങ്കാളിത്തമോ അദികാരമോ ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ തന്നെ വികാരി ജയിംസ് തെക്കുംചേരിക്കുന്നേല്‍ ഇറക്കി വിട്ടുവെന്ന ആരോപണവും തെറ്റാണ്. ഇത് മതസ്പര്‍ധ വളര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ്. വൈദികന്‍ ഇരും കൈയ്യും നീട്ടി തന്നെ സ്വീകരിക്കുകയായിരുന്നു' - ഇടത് സ്ഥാനാര്‍ത്ഥി പരാതിയില്‍ പറയുന്നു.

പൂഞ്ഞാറിലെ എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റിയതായുള്ള പരാതി വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.  നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചപ്പോഴാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പരുക്കേറ്റ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick