Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സുധാകരനോട് പൊരുതാന്‍ ഭയപ്പെട്ട് ഇടതുമുന്നണി; ബിജെപി ബന്ധം ആരോപിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ കൂട്ട ആക്രമണം, 'മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മുറിക്കുക മാവ്,കവുങ്ങ് വളര്‍ത്തുമെന്ന്അര്‍ത്ഥമില്ലെന്ന്' സുധാകരന്‍.

janmabhumi-ad

Digital Malayali Web Desk June 15, 2021, 07:09 p.m.

ഒരു മരത്തിന് മുകളില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മുറിക്കുക മാവ് ആണ്. അതിന്റെ അര്‍ത്ഥം അവിടെ കവുങ്ങ് വളര്‍ത്തും എന്നല്ല. ബിജെപിബന്ധം ആരോപിച്ച് കൊണ്ഗ്രസ്സിനെ തരം താഴ്ത്തി ഇല്ലാതാക്കുകയാണ് ഇടതുമുന്നണിയുടെ ലക്‌ഷ്യം.


കോട്ടയം:  കെ പി സി സി അധ്യക്ഷനായി  കെ. സുധാകരനെ നിയോഗിച്ചതോടെ സിപിഎം ഭയന്നു തുടങ്ങി എന്ന വിലയിരുത്തലുകള്‍ സത്യമാവുകയാണ്. അതിന്  തെളിവാകുകയാണ് സുധാകരനെതിരെ ഇടതുപക്ഷത്തിന്‍റെ പ്രസ്താവനകള്‍. അദ്ദേഹം കെ പി സി സി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ ബിജെപി ബന്ധം ആരോപിച്ചായിരുന്നു ഇടതുപക്ഷം വ്യക്തിഹത്യ നടത്തിക്കൊണ്ടിരുന്നത്. സുധാകരന്‍ നേതൃ സ്ഥാനത്തു വന്നാല്‍ കോണ്ഗ്രസ് പഴയ പ്രതാപം വീണ്ടെടുത്തു തങ്ങള്‍ക്കു വെല്ലുവിളിയാകുമെന്ന് ഇടതുപക്ഷം ഭയപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു.  

കെ സുധാകരന്റെ തുറന്നടിച്ച പ്രസ്താവനകള്‍ കേരളജനത പൊതുവേ ഇഷ്ടപ്പെടുന്നുവെന്ന് തന്നെ പറയാം. കാരണം സ്വന്തം പാര്‍ട്ടിക്കുള്ളിലായാലും അനീതിക്കെതിരെ തുറന്നു പ്രതികരിക്കാന്‍ അദ്ദേഹം മടികാട്ടാറില്ല. അദ്ദേഹത്തിന്‍റെ വരവോടെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അകന്നവര്‍ പോലും അടുക്കാനും ഒരു പുതിയ ഉണര്‍വിനും അത് കാരണമാകും. മാത്രമല്ല ജനങ്ങള്‍ പൊതുവേ വെറുത്തിരുന്ന ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യുമെന്ന സുധാകരന്റെ തീരുമാനം എന്തുകൊണ്ടും ജനങ്ങള്‍ കയ്യടിച്ചു സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ  ഒരുവിഭാഗം അദ്ദേഹത്തിനെതിരാണ്.പ്രത്യേകിച്ചും എ ഐ ഗ്രൂപ്പുകള്‍. ഈ എതിര്‍പ്പും ഇടതുപക്ഷം മുതലെടുത്തേക്കുമെന്നും വിലയിരുത്തലുണ്ട്.

'സിപിഎമ്മാണ് മുഖ്യശത്രു, ബിജെപി കേരളത്തില്‍ എതിരാളികളല്ല' എന്ന സുധാകരന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പോലും ഭയന്നു. കാരണം  ഇത്  കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ചോദിച്ചു  വളച്ചൊടിച്ച് ബിജെപി- സുധാകരന്‍ ബന്ധമാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിയുമായി യാതൊരു സന്ധിയുമില്ല എന്ന് സുധാകരന്‍ മറുപടി കൊടുക്കുകയും ചെയ്തു. "ഒരു മരത്തിന് മുകളില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മുറിക്കുക മാവ് ആണ്. അതിന്റെ അര്‍ത്ഥം അവിടെ കവുങ്ങ് വളര്‍ത്തും എന്നല്ല." നേമത്തെ കോണ്‍ഗ്രസിന്റെ ഇടപെടലും സുധാകരന്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇവിടെ ബി.ജെ.പിയുടെ അവസാനത്തെ അക്കൗണ്ട് പോലും പൂട്ടിച്ചത് കോണ്‍ഗ്രസിന്റെ സംയോജിതമായ ഇടപെടലാണ്. എന്നാല്‍ ഞങ്ങളുടെ കാലത്ത് അക്കൗണ്ട് പൂട്ടിയെന്ന് അവകാശപ്പെട്ട് ക്രെഡിറ്റ് എടുക്കുന്നത് പിണറായി വിജയനാണ്. എന്ത് റോളാണ് സി.പി.എമ്മിന് അവിടെയെന്ന് സുധാകരന്‍ ചോദിച്ചു.

ദേശീയ തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണ്. ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി വിജയന്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഞങ്ങള്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കാന്‍ രാഷ്ട്രീമായി വേട്ടയാടുകയെന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ആവശ്യമാണ്. ഞാന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും സി.പി.എമ്മാണ്. എന്തിനാണ് ഞങ്ങളെ ഇങ്ങനെ ഭയക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. ന്യൂനപക്ഷ സമുദായവുമായുള്ള ബന്ധത്തെ കള്ളപ്രചാരണം കൊണ്ടൊന്നും തകര്‍ക്കാന്‍ സി.പി.എമ്മിന് കഴിയില്ല. കേരളത്തില്‍ മത്സരിക്കുന്നത് സി.പി.എമ്മിനോടാണ്. ഇവിടെ ബി.ജെ.പി ശക്തമാവുന്ന ഒരു സംസ്ഥനവുമല്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഇത് വിദ്യാസമ്ബന്നരുടെ നാടാണ്. സാക്ഷരതയുള്ളവരുടെ നാടാണ്. വര്‍ഗീയ ഫാസിസത്തിന്റെ വിപത്തിനെ കുറിച്ച്‌ ഇവിടുത്തെ ആളുകള്‍ ബോധവാന്മാരാണ്. അതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വളരുമ്ബോഴും ഇവിടെ വളരാത്തത്.

കേരളം ഇനി കാണാന്‍ പോകുന്നത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തെയാണെന്ന് സി.പി.എം നേതാവ് എം.വി.ജയരാജനും ആരോപിച്ചിരുന്നു. കെ. സുധാകരന്‍ - കെ. സുരേന്ദ്രന്‍ സയാമീസ് ഇരട്ടകളെയാണ് നാം കാണേണ്ടി വരികയെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. 

കേരളത്തെ സംബന്ധിച്ചിടത്തോളം ബിജെപി ബന്ധം എന്നത് ക്ഷമിക്കാനാവാത്ത കൂട്ടുകെട്ടായാണ് ഭൂരിഭാഗം ജനങ്ങളും വിലയിരുത്തുന്നത്. കേരളത്തില്‍ ബിജെപി വേരുറയ്ക്കാത്തതും ഇതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ബിജെപിബന്ധം ആരോപിച്ച് കൊണ്ഗ്രസ്സിനെ തരം താഴ്ത്തി ഇല്ലാതാക്കുകയാണ് ഇടതുമുന്നണിയുടെ ലക്‌ഷ്യം. കാരണം മത ന്യുനപക്ഷങ്ങള്‍ പ്രത്യേകിച്ചു ക്രൈസ്തവ ജനതയ്ക്ക് കൊണ്ഗ്രസ്സിനോടുള്ള അടുപ്പം ഇല്ലാതാവാന്‍ ഇതുവഴി സാധിക്കുമെന്നും സിപിഎം കരുതുന്നു.

സിപിഎമ്മിനോട് പൊരുതി നിൽക്കാൻ സുധാകരനെപ്പോലൊരു നേതാവിനെ സാധിക്കൂ എന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പു തോല്‍വി ആവര്‍ത്തിച്ചപ്പോള്‍ നേതൃസ്ഥാനത്ത് സുധാകരന്‍ വരണമെന്ന് അണികള്‍ മുറവിളി കൂട്ടിയത്. കെ. സുധാകരന് ഒരിക്കലും സുധീരന്റെ അവസ്ഥ ഉണ്ടാവില്ലെന്ന് പൊതുവേ അഭിപ്രായമുണ്ട്. അക്രമ രാഷ്ട്രീയം കൈമുതലാക്കിയ കണ്ണൂരില്‍ സിപിഎമ്മിനോട് പൊരുതി നിന്ന സുധാകരന്‍ ഒരിക്കലും ഭീരുവാകില്ല  എന്നതാണ് സത്യം. പാർട്ടിയെ അടിത്തട്ടിൽ കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിച്ച സുധാകരനെ സിപിഎമ്മിന് ഭയപ്പെടാതിരിക്കനാവില്ല. 

 സി പി എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന്  കെ. ബാബു എംഎല്‍എ പറഞ്ഞു.  മാത്രമല്ല   നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയും സി പി എമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ അല്ലെയെന്നും കെ. ബാബു ചോദിച്ചിരുന്നു .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick