Digital Malayali Web Desk December 06, 2022, 12:17 p.m.
പൂര്‍ണമായും സാഹചര്യ തെളിവിനെ മാത്രം ആസ്പദമാക്കിയ കേസായിരുന്നു കോവളത്തേത്. കേസിന്റെ പ്രധാന വെല്ലുവിളി മൃതദേഹത്തിന് സംഭവിച്ച പഴക്കമായിരുന്നുവെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് പറഞ്ഞു
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ.
പ്രതികള്‍ മരണം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരു ലക്ഷത്തി ആറുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്ബോഴാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.
കേസില്‍ ദൃക്സാക്ഷികളില്ലായിരുന്നു എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ ബാധിച്ച ഏറ്റവും വലിയ വെല്ലുവിളി. പരാമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ പൂട്ടുക എന്നതായിരുന്നു പൊലീസിനും പ്രോസിക്യൂഷനും മുന്നിലുണ്ടായിരുന്ന വഴിയും. എന്നാല്‍ അതിനിടെ കെമിക്കല്‍ എക്സാമിനര്‍ ഉള്‍പ്പെടെ കൂറുമാറിയത് ആശങ്കയോടെയാണ് കണ്ടതെങ്കിലും ഒടുവില്‍ നാലരവര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കുകയാണ്.
പൂര്‍ണമായും സാഹചര്യ തെളിവിനെ മാത്രം ആസ്പദമാക്കിയ കേസായിരുന്നു കോവളത്തേത്. കേസിന്റെ പ്രധാന വെല്ലുവിളി മൃതദേഹത്തിന് സംഭവിച്ച പഴക്കമായിരുന്നുവെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് പറഞ്ഞു. '38 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിക്കുകയും ബയോളജിക്കല്‍ തെളിവുകള്‍ നശിക്കുകയും ചെയ്തിരുന്നു. പക്ഷേ തെളിവുകള്‍ കണ്ടെത്തി പ്രതികളെ പിടിക്കാനും കുറ്റം തെളിയിക്കാനും പൊലീസിന് കഴിഞ്ഞു'- അഭിഭാഷകന് പറഞ്ഞു.
കൂനംതുരുത്തിലെ കണ്ടല്‍കാട്ടില്‍ നിന്നാണ് കൊല്ലപ്പെട്ട ലാത്വിന്‍ സ്വദേശിനിയുടെ മൃതദേഹം ലഭിച്ചത്. ആ സ്ഥലം നല്ല പരിചയം ഇല്ലാത്ത ഒരാളുടെ സഹായം ഇല്ലാതെ ഇരയ്ക്ക് അവിടെ എത്താന്‍ സാധിക്കില്ല എന്ന വാദത്തോടെയാണ് കോടതിയില്‍ വാദം ആരംഭിച്ചത്. പിന്നെ ആര് എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന്റെ ഉത്തരമായി 18 സാഹചര്യങ്ങള്‍ പ്രോസിക്യൂഷന് മുന്നോട്ട് വച്ചു. ആ 18 സാഹചര്യങ്ങളും കോടതി അംഗീകരിച്ചുകൊണ്ടാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
സാധാരണ ഗതിയില്‍ പീഡനം തെളിയിക്കുക എന്നത് ദുഷ്കരമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ സുപ്രിംകോടതി വിധി പ്രകാരം സാഹചര്യ തെളിവുകള്‍ ആധാരമാക്കി പീഡനവും തെളിയിക്കാമെന്നാണെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് വിശദീകരിച്ചു. ' കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് അടിവസ്ത്രമുണ്ടായിരുന്നില്ല. സ്വകാര്യ ഭാഗങ്ങളില്‍ കണ്ട മുറിവുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് പീഡനം തെളിയിച്ചത്'- അഭിഭാഷകന് പറഞ്ഞു.
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി
പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദരോഗത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരി മരുന്ന് നല്കി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യത്തെളിവുകളും 30 സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.