Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലതിക സുഭാഷിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കി

janmabhumi-ad

Digital Malayali Web Desk March 30, 2021, 03:51 p.m.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടിയെ പിടിച്ചുലച്ചതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമായ പ്രതിഷേധവും ലതികയുടേതായിരുന്നു


തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പാര്‍ട്ടിയെ പിടിച്ചുലച്ചതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമായ പ്രതിഷേധവും ലതികയുടേതായിരുന്നു. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവച്ചെന്നും കോൺഗ്രസ് അംഗമായി തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് ലതിക. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുക കൂടി ചെയ്തതോടെ പുറത്താക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഏറ്റുമാനൂർ ഘടകകക്ഷിയായ കേരള കോൺഗ്രസിനു കൊടുത്തുപോയതു കൊണ്ടാണു ലതിക സുഭാഷിനു നൽകാത്തതെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick