Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടിയ ലക്ഷ്മിക്ക് സുരേഷ്ഗോപിയുടെ ആശംസ; മരിച്ചുപോയ മൂത്ത മകളുടെ പേരും നക്ഷത്രവും ഒരുപോലെയായത് അടുപ്പത്തിനിടയാക്കി, സമ്മാനമായി നല്‍കിയ ലാപ്‌ടോപ്പിലൂടെ സൂം മീറ്റിങ്, പൂഞ്ഞാര്‍ സ്വദേശിനിയായ ലക്ഷ്മിയെകാണാന്‍ ഉടന്‍ എത്തുമെന്നു സുരേഷ് ഗോപി

janmabhumi-ad

Digital Malayali Web Desk June 18, 2021, 03:31 p.m.

ലക്ഷ്മിയെ പറ്റി അറിയാനായ സാഹചര്യവും തന്റെ ആദ്യ മകളുമായി ലക്ഷ്മിക്കുള്ള സാമ്യവും സുരേഷ് ഗോപി പറഞ്ഞു


കോട്ടയം: നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടിയതിനു പിന്നാലെ സുരേഷ്ഗോപിയുടെ ആശംസയും കൂടി എത്തിയതിന്റെ ആഹ്ലാദത്തിലാണ്  ലക്ഷ്മി വി നായര്‍ എന്ന  ഒന്‍പതാം ക്ലാസുകാരി. സുരേഷ്‌ഗോപി സമ്മാനമായി നല്‍കിയ  ലാപ്‌ടോപ്പിലൂടെയായിരുന്നു ലക്ഷ്മിയുമായി അദ്ദേഹം  സംവദിച്ചത്. ലക്ഷ്മി മോളേ എന്ന  ആ വിളികേട്ട ത്രില്ലിലാണ് ഈ കൊച്ചു മിടുക്കി. 

 പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ ഈ ഒന്‍പതാം ക്ലാസുകാരി നാസയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വേള്‍ഡ് എഡ്യൂക്കേഷണല്‍ ഗ്ലോബ് പരിപാടിയില്‍ 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളാണ്. ഗ്ലോബ് പ്രോഗ്രാമില്‍ ലക്ഷ്മി പങ്കെടുക്കുന്നതെങ്ങനെയെന്ന് സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. അര്‍പ്പണമനോഭാവത്തോടെ ചിട്ടയായ പഠനക്രമങ്ങളിലൂടെ ഉന്നതങ്ങളിലെത്തണമെന്ന് ലക്ഷ്മിയോട് സുരേഷ് ഗോപി പറഞ്ഞു. ലക്ഷ്മിയുടെ വിദ്യാഭ്യാസ കാര്യങ്ങളും സുരേഷ് ഗോപി പ്രത്യേകം അന്വേഷിച്ചു.

പൂഞ്ഞാര്‍ കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റെയും ശ്രീജയുടെയും മകളാണ്  ലക്ഷ്മി. സുരേഷ് ഗോപിയുടെ മരിച്ചുപോയ മൂത്തമ കളുടെ പേരും നക്ഷത്രവുമൊക്കെ ഒരുപോലെയായതാണ് സുരേഷ് ഗോപിക്ക് ലക്ഷ്മിയോട് കൂടുതല്‍ അടുപ്പത്തിനിടയാക്കിയത്. ലക്ഷ്മിയെ പറ്റി അറിയാനായ സാഹചര്യവും തന്റെ ആദ്യ മകളുമായി ലക്ഷ്മിക്കുള്ള സാമ്യവും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഭാര്യ രാധിക മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരുടെ അന്വേഷണവും സുരേഷ് ഗോപി പങ്കുവച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഗമണ്ണില്‍ ഷൂട്ടിങ് മുടങ്ങിയ തന്റെ ചിത്രമായ പാപ്പന്റെ ഷൂട്ടിങ് പുനരാരംഭിച്ചാല്‍ ലക്ഷ്മിയെ കാണാന്‍ നേരിട്ടെത്തുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. ലക്ഷ്മിയുടെ മാതാപിതാക്കളും ലക്ഷ്മിയെപ്പറ്റി സുരേഷ് ഗോപിയെ അറിയിച്ച അദ്ദേഹത്തിന്റെ സുഹൃത്തായ ബിജു പുളിക്കക്കണ്ടം എന്നിവരും ലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. ഗ്ലോബ് പരിപാടിയുടെ ഭാഗമാകാന്‍ ലക്ഷ്മിയെ പ്രേരിപ്പിച്ച അധ്യാപകന്‍ പ്യാരിലാലിനെയും  ലക്ഷ്മിയുടെ മാതാപിതാക്കളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick