Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലക്ഷദ്വീപ് ജനതക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കും - പ്രവാസി ഐക്യദാർഢ്യ സംഗമം .

janmabhumi-ad

Digital Malayali Web Desk June 11, 2021, 12:34 a.m.

ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപിനൊപ്പം എന്ന ശീർശകത്തിൽ പ്രവാസി സാംസ്കാരിക വേദി -റിയാദ് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു


 റിയാദ്: ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപിനൊപ്പം എന്ന ശീർശകത്തിൽ പ്രവാസി സാംസ്കാരിക വേദി -റിയാദ് ലക്ഷദ്വീപ്  ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന സംഗമം സെന്ററൽ കമ്മിറ്റി പ്രസിഡന്റ്  സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് ലക്ഷദ്വീപിൽ നടപ്പിലാക്കുന്നത്. ഒരു കുറ്റവാളിയും ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം?

അതിനുത്തരമാണ് പുതിയ പാർപ്പിട പദ്ധതി.ഒരു ജനതയെ  തെരുവിലിറക്കി തടങ്കലിലാക്കുന്ന ഭരണകൂട ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ ലക്ഷദ്വീപ് ജനതക്കൊപ്പം പ്രവാസി സമൂഹം ഒരുമിച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് സ്വദേശീയും മാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഫാരിഷ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപ് സമൂഹത്തിന്റെ അതിജീവന പോരാട്ടത്തിന് പിന്തുണ നൽകുന്ന പ്രവാസി മലയാളികളുടെ ചേർത്തു നിർത്തലും കരുതലും ദ്വീപ് ജനതക്ക് എന്നും  ഊർജ്ജമാണെന്ന് അവർ പറഞ്ഞു.

പ്രവാസി സൗദി കോഡിനേഷൻ കൺവീനർ ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. പൊളിറ്റിക്കൽ സെൽ കൺവീനർ അജ്മൽ ഹുസൈൻ ആദ്യക്ഷത വഹിച്ചു.

സത്താർ താമരത് (KMCC പ്രതിനിധി), സാമൂഹിക പ്രവർത്തകൻ ഹരികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വേദി ആർട്സ് കൂട്ടായ്മയുടെ  വ്യത്യസ്ത കലാ ആവിഷ്കാരങ്ങൾ അരങ്ങേറി. ജനറൽ സെക്രട്ടറി വി.എ സമീഉള്ള സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡന്റ്  ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick