Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പള്ളിയോടത്തിലെ ഫോട്ടോഷൂട്ട്; മോഡലിനെയും സഹായിയെയും അറസ്റ്റ് ചെയ്തു

janmabhumi-ad

Digital Malayali Web Desk September 11, 2021, 04:32 p.m.

പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി. വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം


പത്തനംതിട്ട∙ പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.  

ഇവരുടെ സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു.

പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി. വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും ആചാരമുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിമിഷയ്ക്ക് നേരെ വന്‍തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അറിവില്ലായ്മ കാരണം സംഭവിച്ചുപോയതാണെന്നും ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. ആചാരനുഷ്ടനാങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിരുന്നില്ലെന്നും നിമിഷ പറഞ്ഞിരുന്നു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick