Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'മോദിയച്ചന്‍ പറഞ്ഞത്, ഞങ്ങള് കേറിയാല്‍ 50 രൂപയാക്കുമെന്ന്, ഇപ്പോള്‍ 100 രൂപയായി'; ബി.ജെ.പിക്ക് വോട്ട് ചോദിച്ചെത്തിയ നടന്‍ വിവേക് ഗോപനോട് വോട്ടര്‍മാര്‍

janmabhumi-ad

Digital Malayali Web Desk March 25, 2021, 04:07 p.m.

വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.


കൊല്ലം: കൊല്ലം ചവറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ വിവേക് ഗോപന്റെ പ്രചരണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്രോള്‍ വിലയിലെ പഴയ പ്രഖ്യാപനത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് സ്ത്രീകള്‍.

വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് ഈ നാല് കാര്യങ്ങളില്‍ പരിഹാരം ഉണ്ടാവണം എന്നായിരുന്നു സ്ത്രീ പറഞ്ഞത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി.

ഇതിന് സ്ത്രീ നല്‍കിയ മറുപടി ഇങ്ങനെ,

‘ഉണ്ടാവണം, നമ്മുടെ മോദിയച്ചന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി,’  

ഇത് കേട്ട് കൂടെയുള്ള സ്ത്രീകളൊക്കെ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് വിവേക് ഗോപന്‍ ആവശ്യപ്പെട്ടപ്പോഴാണ് മോദി ജീ അധികാരത്തിലെത്തിയാല്‍ 50 രൂപയാക്കുമെന്ന് പറഞ്ഞ പെട്രോളിന് ഇപ്പോള്‍ 100 രൂപയായെന്ന കാര്യം ഇവര്‍ ഓര്‍മ്മിപ്പിച്ചത്.

Facebook Post: https://www.facebook.com/100005011770964/videos/1768747256635650/?t=0

വോട്ട് ചോദിച്ച് എത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഗ്യാസ്-പെട്രോള്‍ല-ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന വന്‍ വര്‍ധനവിനെ കുറിച്ചുള്ള വോട്ടർമാരുടെ ചോദ്യത്തിന് മുന്‍പില്‍ പതറുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick