Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

janmabhumi-ad

Digital Malayali Web Desk October 25, 2021, 08:51 a.m.

മിഠായി നല്‍കി പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്


കോട്ടയം: പലചരക്ക് കടക്കാരന്റെ പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു.

ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. പലചരക്ക് കടയില്‍വെച്ച്‌ 74 കാരന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മിഠായി നല്‍കി പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം എഴുപത്തിനാലുകാരനായ വൃദ്ധന്‍ അറസ്റ്റിലായിരുന്നു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പലചരക്ക് കട നടത്തുകയാണ് ഇയാള്‍. സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയ സമയത്താണ് യോഗി ദാസന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് വിവരം.

സ്ഥിരമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അടക്കം ചെയ്യുമായിരുന്ന ഇയാള്‍ ആരോടും പറയാതിരിക്കുന്നതിനായി കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാന്‍ ആയില്ലെന്നും കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കള്‍ മൊഴി നല്‍കിയിരുന്നു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick