Digital Malayali Web Desk April 02, 2023, 11:46 a.m.
പാല ഡിപ്പോയിലാണ് പുതിയ നിയമനം. ശമ്ബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്.
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.
അതേസമയം 'സര്‍വീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചതെന്നു അഖില പറയുന്നു. ഞാന്‍ ബസിനു കല്ലെറിയുകയോ യാത്രക്കാര്‍ക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ
പാല ഡിപ്പോയിലാണ് പുതിയ നിയമനം. ശമ്ബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്‌ആര്‍ടിസിയുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നുണ്ട്.
'ഈ വരുമാനത്തില്‍ മാത്രം ജീവിക്കുന്ന കുടുംബമാണ് എന്റേത്. ശമ്ബളം വൈകുന്തോറും ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടി വരും എന്നത് ഞാന്‍ നേരിട്ട അപമാനമാണ്. മകന്റെ സ്‌കൂളില്‍ ഫീസ് അടക്കാന്‍ പറ്റുന്നില്ല, കടയില്‍ പറ്റ് തീര്‍ക്കാനാകുന്നില്ല, ബാങ്കില്‍ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു, അങ്ങനെ കുറേ കാര്യങ്ങള്‍ നമുക്ക് ബുദ്ധിമുട്ടായി. ഏതെങ്കിലും രീതിയില്‍ നമ്മുടെ മാനസിക സംഘര്‍ഷം പ്രതിഷേധമായി രേഖപ്പെടുത്തണം എന്നാഗ്രഹിച്ചു. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന കണക്ക്കൂട്ടലും ഉണ്ടായിരുന്നു. ഡ്യൂട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുകയോ, ഡ്യൂട്ടി ചെയ്യാതിരിക്കുകയോ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തിട്ടില്ല.' അഖില പ്രതികരിച്ചു.
പ്രതിഷേധം വൈറലാവുമെന്നെന്നും ചിന്തിച്ചിട്ടില്ല. ബാഡ്ജ് ധരിച്ചതിന്റെ ഫോട്ടോ എടുക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തയാളാണ് താനെന്നും അഖില വിശദീകരിച്ചു. എംഎസ്‌സി ബിഎഡ് കഴിഞ്ഞൊരാളാണ് താന്‍. നിരവധി ടെസ്റ്റുകള്‍ എഴുതിയാണ് ജോലി കിട്ടിയത്. 13 വര്‍ഷമായി ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്നും അഖില കൂട്ടിചേര്‍ത്തു.
വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണു പാലാ ഡിപ്പോ. പുലര്‍ച്ചെയുള്ള ഡ്യൂട്ടിയാണെങ്കില്‍ തലേന്നു വൈകിട്ടുതന്നെ പോകണം. താമസിച്ചാല്‍ വീട്ടിലെത്താനും കഴിയില്ല. വൈക്കത്തുള്ളതുപോലെ പാലായില്‍ സ്ത്രീകള്‍ക്കു വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.