Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്, അവന്‍മാരെ ഞാന്‍ കൊന്നെടുക്കും, ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല'; കൃഷ്ണകുമാര്‍

janmabhumi-ad

Digital Malayali Web Desk March 30, 2021, 07:16 a.m.

'”തിന്നാനും, കള്ളം പറയാനുമാണ് അവര്‍ വാ തുറക്കുന്നത്. എന്നെയും മക്കളെയും അവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല' - കൃഷ്ണകുമാര്‍


സിപിഐഎം സൈബര്‍ പ്രവര്‍ത്തകരെ കൊല്ലുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍.  

സൈബര്‍ കമ്മികളോട് തനിക്ക് കലിയാണെന്നും അവരെ താന്‍ കൊന്നെടുക്കുമെന്നാണ് ജഗതി വാര്‍ഡില്‍ നടത്തിയ പ്രസംഗത്തിൽ കൃഷ്ണകുമാര്‍ പറഞ്ഞത്.

കൃഷ്ണകുമാറിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍,

”നമുക്ക് എല്ലാവര്‍ക്കും പണം ഇഷ്ടമാണ്. ഞാന്‍ നാല് പെണ്‍കുട്ടികളെ വളര്‍ത്തുന്നവനാണ്. എനിക്കും പൈസ വേണം. പക്ഷെ അതിന് ന്യായമായ വഴിയുണ്ട്. ചിലപ്പം ബുദ്ധിമുട്ട് വരും. ഞാനും ബുദ്ധിമുട്ട് അനുഭവിച്ചതാണ്. ബിജെപിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് പോലെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതും. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. അവന്‍മാരെ ഞാന്‍ കൊന്നെടുക്കും. എന്നെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ പറ്റും അവര്‍ക്ക്. എന്നെ സിനിമയില്‍ നിന്ന് പുറത്താക്കും. എന്റെ മക്കളെ ഇല്ലാതാക്കും. അതിനപ്പുറം അവര്‍ക്കൊരു ചുക്കും ചെയ്യാന്‍ പറ്റില്ല. അവരുടെ വിചാരം സിനിമ എന്നത് നൂല്ല് പോലെ കിടക്കുന്ന കേരളത്തില്‍ മാത്രമാണെന്നാണ്. ഇവര്‍ എന്തുചെയ്താലും തമിഴ്‌നാട് സ്വീകരിക്കും, കര്‍ണാടക സ്വീകരിക്കും, തെലുങ്കുണ്ട്. എന്തിന് ഹിന്ദിയില്‍ വരെ എത്താം. നമ്മുടെ വിരല്‍ത്തുമ്പിലാണ് അധികാരം ഇരിക്കുന്നത്.

സിപിഐഎമ്മുകാര്‍ വാ തുറക്കുന്നത് രണ്ടുകാര്യങ്ങള്‍ക്കാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”തിന്നാനും, കള്ളം പറയാനുമാണ് അവര്‍ വാ തുറക്കുന്നത്. എന്നെയും മക്കളെയും അവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും. അതിനപ്പുറം ഒന്നും ചെയ്യില്ല. ഇത് എല്ലാം മോദി കാണുന്നുണ്ട്. ദൈവും കാണുന്നുണ്ട്. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്. ഇവിടെ രണ്ടും അപകടമാണ്. കേരളത്തിന് പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.”

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick