Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോണ്‍ഗ്രസില്‍ നിന്ന് രാജിക്കൊരുങ്ങി കെ പി അനില്‍കുമാര്‍; അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ അതൃപ്തി, രാജി പ്രഖ്യാപനം 11 മണിക്ക്,

janmabhumi-ad

Digital Malayali Web Desk September 14, 2021, 10:18 a.m.

അനില്‍കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുമ്പായി തന്നെ രാജി വയ്ക്കാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് സൂചന. ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തില്‍ പരസ്യപ്രതികരണം നടത്തിയതിന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇത് പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ 11ന് അദ്ദേഹം മാധ്യമങ്ങളെ കാണും. ഇതില്‍ രാജി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 

പാര്‍ട്ടി നി‌ര്‍ദേശം ലംഘിച്ച്‌ സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനില്‍കുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നല്‍കിയ വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടര്‍ന്ന് അനില്‍കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുമ്ബായി തന്നെ രാജി വയ്ക്കാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് അനില്‍കുമാര്‍.

ഡിസിസി പട്ടികയിലെ പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. ഗൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്‍റുമാരെ വെക്കുമ്ബോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick