Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെ.​പി.​അ​നി​ല്‍​കു​മാ​റി​നെ എ​കെ​ജി സെ​ന്‍റ​റി​ല്‍ ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീകരിച്ച് കോ​ടി​യേ​രി

janmabhumi-ad

Digital Malayali Web Desk September 14, 2021, 12:42 p.m.

കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ


തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് വി​ട്ട കെ.​പി.​അ​നി​ല്‍​കു​മാ​റി​നെ സി​പി​എം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്തി​യ അ​നി​ല്‍​കു​മാ​റി​നെ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ചു​വ​ന്ന ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു. പി​ബി അം​ഗ​ളാ​യ എം.​എ.​ബേ​ബി, എ​സ്.​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​രും എ​കെ​ജി സെ​ന്‍റ​റി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. 

നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു.  ഇന്ന് അനിൽകുമാറിനൊപ്പം എ കെ ജി സെന്ററിലേക്ക് പോകാൻ പി എസ് പ്രശാന്തും ഉണ്ടായിരുന്നു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick