Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കെപി അനില്‍ കുമാര്‍ സിപി ഐഎമ്മിലേക്ക്, നേതാക്കളുായി എ കെ ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തും; കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

janmabhumi-ad

Digital Malayali Web Desk September 14, 2021, 12:25 p.m.

ഡിസിസി ഭാരവാഹികള്‍ പെട്ടി തൂക്കികളാണെന്ന് ആരോപണത്തെക്കാള്‍ വലിയ അച്ചടക്ക ലംഘനം വേറെ എന്താണെന്ന് സുധാകരന്‍. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്ന്‍ അനില്‍കുമാര്‍


തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെപി അനില്‍കുമാര്‍ സിപിഐഎമ്മിലേക്ക്. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്‌ പാര്‍ട്ടിവിട്ട അദ്ദേഹം സി പി എം നേതാക്കളുായി കൂടിക്കാഴ്ച നടത്താന്‍ എ കെ ജി സെന്ററിലേക്ക് പോകുകയാണെന്ന്  പറഞ്ഞു. 

സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്ല്യങ്ങള്‍, മതേതരത്വ കാഴ്ചപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനായിരിക്കും കെപി അനില്‍കുമാറിനെ സ്വീകരിക്കുകയെന്നാണ് സൂചന. പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍.

 ''കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ലക്‌സായിരുന്നു കേരളത്തില്‍ മൊത്തം. മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അറിയിച്ചു. ഡിസിസി ഭാരവാഹികള്‍ പെട്ടി തൂക്കികളാണെന്ന് ആരോപണത്തെക്കാള്‍ വലിയ അച്ചടക്ക ലംഘനം വേറെ എന്ത് എന്ന ചോദ്യവും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.  അനില്‍കുമാറിന് നിരാശാ ബോധമെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും സുധാകരന്‍ പറഞ്ഞു. അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കെ സുധാകരന്‍, കെപി അനില്‍കുമാറിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളെ വിളിച്ച്‌ അറിയിക്കുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick