Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യുകെയിലെ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിലെത്തിയ ആറു പേർക്ക് സ്ഥിരീകരിച്ചു; കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

janmabhumi-ad

Digital Malayali Web Desk December 29, 2020, 10:36 a.m.

ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. കനത്ത ജാഗ്രതാ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി.


ന്യൂഡൽഹി∙ യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ബെംഗളൂരു നിംഹാൻസ്, ഹൈദരാബാദ് സിസിഎംബി, പുണെ എൻഐവി ലാബുകളിലെ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്‌.

നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവൻ പേരുടെയും സ്രവ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി നൽകിയിരുന്നു. ഇതിൽ 6 പേർക്കാണ് യുകെയിൽ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തിൽനിന്ന് കോവിഡ് പിടിപെട്ടത്. ഇവരെ പ്രത്യേക ഐസലേഷൻ യൂണിറ്റുകളിലേക്ക് മാറ്റി. 

ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. സമ്പർക്കമുണ്ടായവരിൽ പോസ്റ്റീവ് ആകുന്നവർക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകി. മറ്റ് 14 രാജ്യങ്ങളിൽ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് എത്തിയവരെ പരിശോധിക്കാനും നടപടി ഉണ്ടായേക്കും.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick