Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലോക്ക്ഡൌണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച ബസ്സുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ

janmabhumi-ad

Digital Malayali Web Desk May 09, 2021, 09:46 p.m.

മൂന്ന് ജില്ല കടന്നെത്തിയ ബസ് റാന്നിയില്‍നിന്ന്​ അന്തര്‍ സംസ്ഥാന തൊഴിലാളികളെ കയറ്റാന്‍ പോകുകയാണെന്നാണ് പറഞ്ഞത്


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും മോഷ്ടിച്ച സ്വകാര്യ ബസുമായി മുങ്ങിയ യുവാവ് കോട്ടയത്ത് പിടിയില്‍. ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് കുമരകം പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇയാള്‍ ബസ് മോഷ്ടിച്ചത്.

മൂന്ന് ജില്ല കടന്നെത്തിയ ബസ് റാന്നിയില്‍നിന്ന്​ അന്തര്‍ സംസ്ഥാന തൊഴിലാളികളെ കയറ്റാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ മോഷ്​ടിച്ചതാണെന്ന് മനസ്സിലായി. ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് ബസ്​ മോഷണംപോയ വിവരം അദ്ദേഹം അറിയുന്നത്. KL18 Q 1107 നമ്ബറി​െല പീ.പീ എന്ന ബസ്​ ലോക്ഡൗണിനെത്തുടര്‍ന്ന് കുറ്റ്യാടി ബസ് ​സ്​റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സമ്ബൂര്‍ണ ലോക്​ഡൗണ്‍ തുടങ്ങിയ ഇന്നലെ രാത്രി ഒമ്ബത് മണിയോടുകൂടിയാണ് ബസ്​ മോഷ്​ടിച്ചത്​. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick