Digital Malayali Web Desk June 30, 2022, 05:27 p.m.
ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…?
തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും കഴിഞ്ഞ ദിവസം വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍ ജി.എച്ച്.എസ് അധ്യാപിക ആയിരുന്നു.
കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിന്‍സി ട്രെയിന്‍ തിരുവല്ലയില്‍ നിന്നും എടുത്തതിന് ശേഷം ഇറങ്ങാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. റെയില്‍വെസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ജിന്‍സി ജോണ്‍ യാത്രചെയ്ത കമ്ബാര്‍ട്ട്മെന്റില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ കണ്ടതായി സഹയാത്രികര്‍ പറഞ്ഞതാായാണ് അഭ്യൂഹം. സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസും തിരുവല്ല പോലീസും വിശദമായി അന്വേഷണം നടത്തിവരികയാണ്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, അപകടംനടന്ന സ്ഥലത്തെ സിസിടിവി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.