Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയത്തെ തിരഞ്ഞെടുപ്പ് 26 രാജ്യങ്ങളില്‍ ലൈവ്

janmabhumi-ad

Digital Malayali Web Desk April 06, 2021, 06:45 a.m.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്റര്‍നാഷണല്‍ വിര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ അവതരണത്തില്‍ കേരളത്തില്‍നിന്ന് കോട്ടയം ജില്ല മാത്രമാണുള്ളത്.


കോവിഡ് പ്രതിരോധം ഉറപ്പാക്കി കോട്ടയം ജില്ലയില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഇന്ന് 26 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജന്‍സികളുടെ പ്രതിനിധികള്‍ ലൈവായി കാണും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്റര്‍നാഷണല്‍ വിര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ അവതരണത്തില്‍ കേരളത്തില്‍നിന്ന് കോട്ടയം ജില്ല മാത്രമാണുള്ളത്.

കോട്ടയം സി.എം.എസ് കോളേജ് ഹൈസ്‌കൂളിലെ 74, 75 ബൂത്തുകളില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നടപടിക്രമങ്ങള്‍ വിശദീകരിക്കും. കോട്ടയം മണ്ഡലത്തിന്റെ കേന്ദ്ര നിരീക്ഷകന്‍ പന്ധാരി യാദവും കളക്ടര്‍ക്കൊപ്പമുണ്ടാകും. പരിപാടിയില്‍ വോട്ടര്‍മാരുടെ അഭിപ്രായവും ആരായും.

തിരഞ്ഞെുപ്പ് കമ്മീഷന്‍ നിയോഗിച്ച സംഘമാണ് ചിത്രീകരണം നിര്‍വഹിക്കുന്നത്.   പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പരിപാടിക്കുവേണ്ടി പ്രത്യേകമായി മോടിപിടിപ്പിച്ചിട്ടുണ്ട്. കോവിഡ് ബോധവത്കരണ സന്ദേശങ്ങളും തിരഞ്ഞെടുപ്പ് ബോധവത്കരണ ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick