Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കോട്ടയത്ത് നേരിയ ഭൂചലനം; ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടു

janmabhumi-ad

Digital Malayali Web Desk November 17, 2021, 02:09 p.m.

ബുധന്‍ പകല്‍ 12.02 നാണ് സംഭവം. മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്


കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ബുധന്‍ പകല്‍ 12.02 നാണ് സംഭവം. മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭവപ്പെട്ടിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick