Digital Malayali Web Desk March 27, 2022, 02:21 p.m.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയാണ് തന്നെ സിനിമ രംഗത്ത് ശ്രദ്ധേയനാക്കിയെന്നും അതിന്റെ അണിയറ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുകയാണന്നും ജോജോ ജോസ് ചൂണ്ടികാട്ടി
കോട്ടയം : ബി സി എം കോളേജിലെ ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖൃത്തിൽ ജേർണലിസം വിദൃാർത്ഥികളുടെ ഇന്റ്ർകോളീജിയേറ്റ് മീഡിയ ഫെസ്റ്റ് “വോക്സ് പോപ്പ് “ ചലച്ചിത്ര താരവും മോഡലുമായ ജോജോ ജോസ് ഉത്ഘാടനം ചെയ്തു.മാധൃമപ്രവർത്തനം മാധൃമ ധാർമ്മികത ഉയർത്തിപിടിക്കുന്നതാവണമെന്ന് അദ്ദേഹം പറഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയാണ് തന്നെ സിനിമ രംഗത്ത് ശ്രദ്ധേയനാക്കിയെന്നും അതിന്റെ അണിയറ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുകയാണന്നും ജോജോ ജോസ് ചൂണ്ടികാട്ടി.ചടങ്ങിൽ സ്റ്റാഫ് കോർഡിനേറ്റ്സായ ഹരിപ്രിയ, സെബാ നാസർ,സ്റ്റുഡന്റ്സ് കോർഡിനേറ്റേഴ്സായ ദുർഗ്ഗ നടരാജ്, എയ്മി ഫിലിപ്പ്, ഗൗരി എ സ് ,എന്നിവർ പ്രസംഗിച്ചു.ഫോട്ടോഗ്രഫി,ഡിബേറ്റ്,ട്രൂ ജേർണലിസ്റ്റ്,റേഡിയോജോക്കി, സ്പോട്ട് ഡാൻസ്,തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.