Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം ; ചുരുളഴിച്ച്‌ പൊലീസ് ; അയല്‍വാസികളായ മൂന്നുപേര്‍ പിടിയില്‍

janmabhumi-ad

Digital Malayali Web Desk October 14, 2021, 10:49 a.m.

പ്രതി എല്‍ജോ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


കോതമംഗലം: കോതമംഗലത്തെ സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്.

പ്രതി എല്‍ജോ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് ക്ഷണിച്ചത്.

പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick