Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൊല്ലം മണ്ഡലം നിലനിര്‍ത്താന്‍ രണ്ടാം തവണയും അങ്കത്തിനൊരുങ്ങി സിനിമാ താരം മുകേഷ്; കൈവിട്ടു പോയ മണ്ഡലം യുഡിഎഫിനുവേണ്ടി തിരികെ പിടിക്കാന്‍ ബിന്ദു കൃഷ്ണ

janmabhumi-ad

Digital Malayali Web Desk March 27, 2021, 05:14 p.m.

2011ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിക്കുവേണ്ടി ലീഡ് ഇരട്ടിയാക്കാൻ കന്നി അങ്കത്തിൽ തന്നെ മുകേഷിന് സാധിച്ചിരുന്നു.


 

കോട്ടയം; നിയമസഭാ തെരഞ്ഞെടുപ്പില്‍  ഇടതു വലതു മുന്നണികളെ മാറി മാറി പിന്തുണയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു  കൊല്ലം . എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയും സിപിഎമ്മിനൊപ്പമായിരുന്നു കൊല്ലം. കഴിഞ്ഞ തവണ വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി സിനിമാ താരം  മുകേഷ് ഇത് രണ്ടാം തവണയും ജനവിധിക്കായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ തവണ   മുകേഷിനെ രംഗത്തിറക്കി  പരീക്ഷണം വിജയിച്ചതോടെയാണ്‌ ഇത്തവണയും മുകേഷ് സ്ഥാനാര്‍ഥിയാകുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്തത് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെയാണ്. 

2011ൽ സിപിഎം നേതാവ് പികെ ഗുരുദാസൻ കോൺഗ്രസിലെ കെസി രാജനെ 8,540 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മണ്ഡലത്തിലായിരുന്നു കഴിഞ്ഞ തവണ  മുകേഷിന്‍റെ മത്സരം.സൂരജ് രവിയായിരുന്നു യുഡിഎഫ്സ്ഥാനാര്‍ഥി . 63,103 വോട്ടുകളായിരുന്നു മുകേഷിന് കഴിഞ്ഞതവണ ലഭിച്ചത്. പോൾ ചെയ്തതിന്‍റെ 48.81 ശതമാനം വരും ഇത്. കോൺഗ്രസ് സ്ഥാനാർഥിയുടെ ജനപിന്തുണ 45,492 വോട്ടിൽ ഒതുങ്ങുകയും ചെയ്തു. 17,611 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുകേഷ് നിയമസഭയിലെത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുകേഷ് 

ചലച്ചിത്ര താരമെന്ന സ്വീകാര്യതയ്ക്കപ്പുറം എംഎൽഎ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും ഇത്തവണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുകേഷ്. പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെയാണ് കൊല്ലത്ത് മുകേഷിന് തുടർച്ചയായ രണ്ടാം തവണയും സിപിഎം അവസരം നൽകുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും മുകേഷിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ 2011ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിക്കുവേണ്ടി ലീഡ് ഇരട്ടിയാക്കാൻ കന്നി അങ്കത്തിൽ തന്നെ മുകേഷിന് സാധിച്ചിരുന്നു.

 

 

 

 

 

 

 

കിഫ്ബിയുടെ സഹായത്തോടെ 1330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. ഇത്തരം വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കി തന്നെ മണ്ഡലത്തിൽ വോട്ട് പിടിക്കാനാണ് മുകേഷിന്റെ ശ്രമം. 

യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ

കഴിഞ്ഞ മൂന്ന് തവണയായി സിപിഎം ജയിച്ച് വരുന്ന മണ്ഡലത്തിലേക്കാണ് ബിന്ദു കൃഷ്ണ യുഡിഎഫ് സ്ഥാനാർഥിയായി എത്തുന്നത്. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പേര് പട്ടികയിൽ ഇല്ലെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൊല്ലം ഡിസിസി അധ്യക്ഷ എന്ന നിലയിൽ ജില്ലയിലും മണ്ഡലത്തിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വം എന്നത് തന്നെയാണ് ബിന്ദു കൃഷ്ണയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം.  

നാലരവർഷം ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ച ബിന്ദു കൃഷ്ണയുടെജനങ്ങളുമായുള്ള  അടുപ്പം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണി . കൊല്ലത്തുനിന്ന് ആദ്യമാണെങ്കിലും നിയമസഭയിലേക്കുള്ള രണ്ടാമത്തെ മത്സരമാണിത്. 2011 ൽ ചാത്തന്നൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001ന് ശേഷം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല എന്നതും   മുകേഷിന്‍റെ കഴിഞ്ഞ തവണത്തെ വന്‍ ഭൂരിപക്ഷവുമാണ്   ആശങ്ക ഉയര്‍ത്തുന്നത്. 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick