Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കടുത്തുരുത്തിയിൽ കളം മാറുന്നു.ക്നാനായ വോട്ടുകൾ സ്റ്റീഫൻ ജോർജിനെ പിന്തുണക്കും? മോൻസിന് തിരിച്ചടിയാകുമോ?

janmabhumi-ad

Digital Malayali Web Desk March 22, 2021, 05:04 p.m.

ക്നാനായ വോട്ടുകളും കേരള കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടുകളും, ഇടതു മുന്നണി വോട്ടുകളും ചേരുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് ജോസ് വിഭാഗം


കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴ, ഇടുക്കി, ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നിങ്ങനെ നാലിടത്താണ്നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ഇതില്‍ കടുത്തുരുത്തിയില്‍ മോന്‍സ് - സ്റ്റീഫന്‍ പോരാട്ടം ഇത് നാലാംതവണയാണ്. 2001-ല്‍ സ്റ്റീഫനും 2006-ല്‍ മോന്‍സും ജയിച്ചു. സ്റ്റീഫന്‍ജോര്‍ജ് യു.ഡി.എഫിലും (കേരള കോണ്‍ഗ്രസ്- എം) മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് ജോസഫ്) എല്‍.ഡി.എഫി.ലുമായിരുന്നു. 2011-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോന്‍സ് യു.ഡി.എഫിന്റെ ഭാഗമായി. ഇടതുപക്ഷ പിന്തുണയോടെയാണ് അന്ന് സ്റ്റീഫന്‍ ജോര്‍ജ് മത്സരിച്ചത്. മത്സരത്തില്‍ മോന്‍സ് വിജയിച്ചു. 

ഇത്തവണ സ്റ്റീഫന്‍ ജോര്‍ജ് എല്‍.ഡി.എഫിലും മോന്‍സ് ജോസഫ് യു. ഡി.എഫിലുമാണ്. മാത്രമല്ല കടുത്തുരുത്തി പൊരിഞ്ഞ പോരാട്ടത്തിന്‍റെ വേദിയാകുമെന്നാണ് വിലയിരുത്തല്‍. കാരണം കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള മത്സരം എന്ന നിലയിലും  ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥിയോടുള്ള പോരാട്ടം എന്നനിലയിലും മോന്‍സ് തിരിച്ചടി നേരിടുമെന്നാണ് സൂചന. നിലവില്‍ കടുത്തുരുത്തി എം എല്‍ എ ആയ മോന്‍സ്, ജോസഫ് വിഭാഗത്തിലുണ്ടായിരിക്കുന്ന അന്തചിദ്രങ്ങള്‍ക്ക് ഒരു പരിധിവരെ കരണക്കാരനാണെന്ന പേരുദോഷമുണ്ട്. മാത്രമല്ല കേരളാ കോണ്‍ഗ്രസ്ജോസ് വിഭാഗത്തിന് കടുത്തുരുത്തിയിലുള്ള ജനപ്രീതി വളരെ മികച്ചതാണ്. 

കെ എം മാണിയുടെ കാലത്ത് തന്നെ കേരളാ കോണ്‍ഗ്രസിന് കടുത്തുരുത്തിയിലുള്ള പരിഗണന ജോസ് -ജോസഫ് വിഭാഗങ്ങള്‍ രണ്ടായി പിരിഞ്ഞെങ്കിലും ജോസ് വിഭാഗത്തിനായിരിക്കും. ഇത് വലിയൊരു വിഭാഗം വോട്ടുകള്‍ സ്റ്റീഫന്‍ജോര്‍ജിന് ലഭിക്കാന്‍ ഇടയാക്കും. കേരള കോൺഗ്രസ്സിനു വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് കടുത്തുരുത്തി.  മാത്രമല്ല ക്നാനായ സമുദായ അംഗമായ സ്റ്റീഫന്‍ ജോര്‍ജിന് നല്ലതോതില്‍ ക്നാനായ സഭാക്കാരുള്ള കടുത്തുരുത്തിയില്‍ മികച്ച വോട്ട് നേടാനാകുമെന്നാണ് വിലയിരുത്തല്‍. 

കടുത്തുരുത്തി, പൂഴിക്കോൽ, ഇരവിമംഗലം, മേമ്മുറി, പാഴ് തുരുത്ത് , ഞീഴൂർ, മോനിപ്പള്ളി, ഉഴവൂർ, പയസ്മൗണ്ട്, മാറിടം, കിടങ്ങൂർ, കുറുപ്പന്തറ, കോതനല്ലൂർ, അരീക്കര, കുറമുള്ളൂർ, മാഞ്ഞൂര്‍, കൂടല്ലൂർ, ചേർപൂങ്കൽ, അറുന്നൂറ്റിമംഗലം  തുടങ്ങി ഒട്ടേറെ സ്ഥലങ്ങള്‍ ക്നാനായ വോട്ടുകള്‍ കൂടുതലുള്ള പ്രദേശങ്ങളാണ് . ഇവിടെയുള്ള വോട്ടുകള്‍   സ്റ്റീഫന്‍ജോര്‍ജിനു ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ക്നാനായ വോട്ടുകളും കേരള കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടും ഇടതു മുന്നണി വോട്ടുകളും ചേരുമ്പോള്‍ വിജയ പ്രതീക്ഷയിലാണ്  മുന്നണി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick