Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അരക്കോടി രൂപയ്‌ക്കൊപ്പം വിദേശ കറന്‍സികളും, കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്ന് കെ.എം ഷാജി; എംഎല്‍എയായ ശേഷം വിദേശയാത്ര നടത്തിയത് 28 തവണ

janmabhumi-ad

Digital Malayali Web Desk April 13, 2021, 12:24 p.m.

എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.


കോഴിക്കോട്: കോഴിക്കോട്ടെ തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്ന് കെ.എം ഷാജി എം.എല്‍.എ. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, ഏത് രാജ്യത്തിന്റെ കറന്‍സിയാണെന്നും എത്ര രൂപ മൂല്യമുള്ള കറന്‍സിയാണ് പിടിച്ചതെന്നും വിജിലന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിദേശ കറന്‍സിയ്‌ക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണവും 72 ഡോക്യുമെന്റ്‌സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളില്‍ ഒരേസമയം ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലന്‍സ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്ബാദനകേസില്‍ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റിവെച്ചു. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന കേസ് ഈ മാസം 23ലേക്കാണ് മാറ്റിയത്. ഷാജിയുടെ വീടുകളില്‍ ഇന്നലെ നടന്ന റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ് അന്ന് കോടതിയില്‍ സമര്‍പ്പിക്കും.

 തന്നോട് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് കെ.എം. ഷാജി എംഎല്‍എ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി ആയതിനാല്‍ തന്റെ പക്കല്‍ പണം ഉണ്ടാകുമെന്ന ധാരണയിലാണ് വിജിലന്‍സ് സംഘം എത്തിയത്. വീട്ടില്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകള്‍ പക്കലുണ്ട്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണെന്നുമാണ് കെ.എം. ഷാജി പ്രതികരിച്ചത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick