Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടി; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

janmabhumi-ad

Digital Malayali Web Desk December 03, 2020, 01:49 p.m.

സമീപവാസികളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്


നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍. സംഭവത്തില്‍ അമ്മ വിജി (29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പിറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സമീപവാസികളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.

ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് തിങ്കളാഴ്ച മുതല്‍ താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടത്’ പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick