Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാക്കള്‍ മരിച്ചു.

janmabhumi-ad

Digital Malayali Web Desk May 04, 2021, 07:30 a.m.

മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്.


ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.  മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുവൈല നാഷണല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവിനോടൊപ്പം സ്വന്തമായി സ്ഥാപനം നടത്തുകയാണ്.

നാട്ടിലായിരുന്ന പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതായിരുന്നെങ്കിലും യാത്രാ വിലക്ക് വന്നതോടെ ഇതിന് സാധിച്ചില്ല. അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റാണ്.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര അജ്മാനില്‍ നിന്നും റാസല്‍ഖൈമ ഭാഗത്തേക്ക് വാഹനമോടിച്ച് പോയപ്പോള്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ശരത്തിന്റെ സഹോദരന്‍ അജ്മാനിലുണ്ട്.

ശരത്തിന്റെ ഭാര്യ ഗോപിക. മനീഷിന്റെ ഭാര്യ നിമിത, മനീഷിന് മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick