Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും; പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

janmabhumi-ad

Digital Malayali Web Desk June 22, 2021, 11:43 a.m.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.


ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക.

പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ നടത്തിപ്പില്‍ കേരളം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ചൊവ്വാഴ്ച അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കോവിഡി കേസുകള്‍ ഉയര്‍ന്ന് വന്ന സമയത്തും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്താന്‍ കേരളത്തിന് കഴിഞ്ഞത് സംസ്ഥാനം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിക്കും. കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick