Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ജയത്തിന് തുണയായത് ഗോള്‍ വലക്കുമുന്നില്‍ ഉരുക്കുപോല്‍ ഉറച്ചുനിന്ന ശ്രീജേഷ്; ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരളാ ഹോക്കി ഫെഡറേഷന്‍

janmabhumi-ad

Digital Malayali Web Desk August 05, 2021, 03:13 p.m.

ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് മലയാളിയും ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറുമായ ശ്രീജേഷിന്റെ പ്രകടനമാണ്.


ടോക്യോ: വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്റെ മെഡല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതോടെ ഇന്ത്യക്കായി. ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് മലയാളിയും ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറുമായ ശ്രീജേഷിന്റെ പ്രകടനമാണ്.

ഗോള്‍ വലക്കുമുന്നില്‍ ഉരുക്കുപോല്‍ ഉറച്ചുനിന്ന ശ്രീജേഷാണ് ഇന്ത്യന്‍ ജയത്തിന് തുണയായത്. 1972-ലെ മ്യൂണിക് ഒളിമ്ബിക്സില് ഹോക്കിയില് വെങ്കല മെഡല് നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിമ്ബിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച വന്‍മതില്‍ പി ആര്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഹോക്കി അസോസിയേഷന്‍.

ജര്‍മനിയെ വീഴ്ത്തി ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. ഗെയിംസിലുടനീളം മികച്ച സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു. കളിയുടെ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളലുകളിലൂടെ പാഞ്ഞുവന്ന ജര്‍മ്മന്‍ ഷോട്ടുകള്‍ പലവട്ടം ശ്രീജേഷ് തട്ടിയകറ്റി. അവസാന സെക്കന്‍ഡുകളിലെ പെനാല്‍റ്റി കേര്‍ണറുകള്‍ അത്ഭുതകരമായ പ്രകടനത്തിലൂടെയാണ് ശ്രീജേഷ് രക്ഷപ്പെടുത്തിയത്. ആദ്യ രണ്ട് പകുതികളിലെ ഇന്ത്യന്‍ പ്രതിരോധനിരയുടെ മോശം പ്രകടനം പലവട്ടം ജര്‍മ്മനിയ്ക്ക് അവസരങ്ങള്‍ തുറന്നു. തുടരെ ഗോളുകള്‍ വന്നെങ്കിലും ഉണര്‍ന്നുനിന്ന ശ്രീജേഷ് തന്നെയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത്.

1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ളിമ്ബിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്ബാദ്യം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick