Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റം; സി.പി.ഐക്കെതിരെ പരാതി ഉന്നയിച്ച്‌​​ കേരള കോണ്‍ഗ്രസ്​ എം

janmabhumi-ad

Digital Malayali Web Desk September 15, 2021, 10:18 a.m.

യു.ഡി.എഫ്​ ഘടകകക്ഷിയായിരുന്ന കാലത്ത്​ തങ്ങളോടുണ്ടായിരുന്ന അതേ നിലപാടാണ്​ സി.പി.ഐ ഇപ്പോഴും തുടരുന്നത്


കോട്ടയം: സി.പി.ഐക്കെതിരെ കേരള കോണ്‍ഗ്രസ്​ എം എല്‍.ഡി.എഫിന്​ പരാതി നല്‍കും. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. കേരള കോണ്‍ഗ്രസ്​ എമ്മിനെ കുറ്റപ്പെടുത്തി സി.പി.ഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ്​ അവലോകനം പുറത്തുവന്ന സാഹചര്യത്തിലാണ്​ പുതിയ നീക്കം.

എല്‍.ഡി.എഫ്​ ഘടകകക്ഷി എന്ന നിലയില്‍ തങ്ങളെ പരിഗണിക്കുകയോ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയോ ചെയ്യുന്നില്ലെന്നാണ്​ സി.പി.ഐക്കെതിരെ കേരള കോണ്‍ഗ്രസ്​ എം ഉന്നയിക്കുന്നത്​.

യു.ഡി.എഫ്​ ഘടകകക്ഷിയായിരുന്ന കാലത്ത്​ തങ്ങളോടുണ്ടായിരുന്ന അതേ നിലപാടാണ്​ സി.പി.ഐ ഇപ്പോഴും തുടരുന്നതെന്നാണ്​ കേരള കോണ്‍ഗ്രസ്​ ആരോപിക്കുന്നത്​. എല്‍.ഡി.എഫില്‍ എത്തിയിട്ടും സി.പി.ഐയുടെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ല. പ്രവര്‍ത്തനങ്ങളില്‍ സി.പി.ഐ സഹകരിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ്​ എം കുറ്റപ്പെടുത്തുന്നു.

സി.പി.ഐയുടെ തെരഞ്ഞെടുപ്പ്​ അവലോകനത്തില്‍ കേരളകോണ്‍ഗ്രസിനെയും പാര്‍ട്ടി ചെയര്‍മാനേയും കുറ്റപ്പെടുത്തിയതിലെ പ്രതിഷേധവും എല്‍.ഡി.എഫിനെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്​​റ്റയറിങ്​ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്​. കേരള കോണ്‍ഗ്രസ്​ എം ചെയര്‍മാന്‍ ജോസ്​ കെ മാണിക്ക്​ ജനപ്രതീ ഇല്ലെന്നും ഇതാണ്​ പാലായിലെ തോല്‍വിക്ക്​ കാരണമെന്നും സി.പി.ഐ കുറ്റപ്പെടുത്തിയിരുന്നു.

കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി. 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick