Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ സിറ്റിംഗ് സീറ്റ് നില നിര്‍ത്താന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ബാലചന്ദ്രന്‍, യുഡിഎഫിന് കൈവിട്ട മണ്ഡലം പിടിക്കാന്‍ പത്മജ വേണുഗോപാല്‍, താര പ്രഭ വോട്ടാക്കാന്‍ സുരേഷ് ഗോപി

janmabhumi-ad

Digital Malayali Web Desk March 25, 2021, 05:34 p.m.

25 വര്‍ഷത്തെ യു.ഡി.എഫ് കുത്തക അവസാനിപ്പിച്ച് വി.എസ് സുനില്‍ കുമാര്‍ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുക എന്നതാണ് പി.ബാലചന്ദ്രന്‍ നേരിടുന്ന വെല്ലുവിളി.


 

കോട്ടയം:ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ ഇത്തവണ ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലം തന്നെയാണ്. മാത്രമല്ല  സ്ഥാനാര്‍ഥികളും ശ്രദ്ധേയരാണ്. യു.ഡി.എഫ്. സ്ഥാനാര്‍ഥി പദ്മജ വേണുഗോപാലും, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ബാലചന്ദ്രനും, എന്‍.ഡി.എയുടെ സുരേഷ് ഗോപിയും എല്ലാവര്‍ക്കും സുപരിചിതരാണ്. എല്‍.ഡി.എഫിനും യുഡിഎഫിനും തുല്യബലമാണ് തൃശ്ശൂരില്‍ ഉള്ളത്. ബാലചന്ദ്രനും പദ്മജയും ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. 

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ തൃശ്ശൂരില്‍ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ എല്‍.ഡി.എഫിന് 6,987 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. വി.എസ്. സുനില്‍കുമാര്‍ ആയിരുന്നു അന്ന് എല്‍.ഡി.എഫിനായി കളത്തിലിറങ്ങിയത്. കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടുകയും വിജയം ലഭിക്കുകയും ചെയ്ത മണ്ഡലത്തില്‍ 1991 മുതല്‍ 2016 വരെ തുടര്‍ച്ചയായ 25 വര്‍ഷം കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണനായിരുന്നു എം.എല്‍.എയായത്. 2016 ല്‍ വി.എസ് സുനില്‍ കുമാറിലൂടെ ഇടതുപക്ഷം മണ്ഡലത്തില്‍ നേടിയ അട്ടിമറി വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍

കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. ഇത്തവണ പിതാവ് കരുണാകരന്റെ തട്ടകത്തിലെ ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ് പത്മജ. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് എല്‍.ഡി.എഫിനെക്കാള്‍ മണ്ഡലത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മുന്നണി.

കരുണാകരന്റെ മകള്‍ എന്ന നിലയിലും തൃശൂരില്‍ യുഡിഎഫിന് പ്രാമുഖ്യം ഉണ്ടെന്ന നിലയിലും വിജയ പ്രതീക്ഷയിലാണ് പത്മജ. കഴിഞ്ഞ തവണ മത്സരിക്കാനായി മാത്രം തൃശ്ശൂരിലെത്തി എന്ന ദുഷ്പേര് മാറ്റിയാണ് പദ്മജയുടെ വരവ്. കഴിഞ്ഞ അഞ്ചു കൊല്ലവും കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിറഞ്ഞു നിന്നാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫിന്‍റെ കഴിഞ്ഞ തവണത്തെ വിജയവും കഴിഞ്ഞ തവണ വിജയിയായ മന്ത്രി സുനില്‍കുമാറിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമെല്ലാം മുന്നണിയെ ആശങ്ക പ്പെടുത്തുന്നുണ്ട്.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ബാലചന്ദ്രന്‍

മന്ത്രി സുനില്‍കുമാറിന്റെ പേരും പെരുമയും ഉള്ളതുകൊണ്ട് തൃശ്ശൂരില്‍  എല്‍.ഡി.എഫിന് വലിയ മുന്നേറ്റം തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മുന്നണി . മന്ത്രിയുടെ ജനകീയതയും സ്വീകാര്യതയും സിറ്റിങ് മണ്ഡലം എന്ന നേട്ടവും തുണയാവുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.  അന്തിക്കാട് സ്വദേശിയായ പി ബാലചന്ദ്രൻ രണ്ടാം തവണയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2011ൽ ബാലചന്ദ്രൻ, തേറമ്പിൽ രാമകൃഷ്ണനോട് പരാജയപ്പെട്ടയിടമാണ് തൃശൂർ.  നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് ഇദ്ദേഹം.

25 വര്‍ഷത്തെ യു.ഡി.എഫ് കുത്തക അവസാനിപ്പിച്ച് വി.എസ് സുനില്‍ കുമാര്‍ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുക എന്നതാണ് പി.ബാലചന്ദ്രന്‍ നേരിടുന്ന വെല്ലുവിളി. വര്‍ഷങ്ങളായി തൃശ്ശൂരില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്നതിന്റെ ബലത്തിലാണ് പി. ബാലചന്ദ്രന്‍ പോരാട്ടത്തിനിറങ്ങുന്നത്. 

എന്‍.ഡി.എയുടെ സുരേഷ് ഗോപി

മത്സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ സുരേഷ് ഗോപി പിന്നീട് പാര്‍ട്ടി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപി മത്സരത്തിന് ഇറങ്ങുന്നത്. സുരേഷ്ഗോപിയുടെ താരപ്രഭാവം വോട്ടായി മാറുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'തൃശൂ‍ര്‍ ഞാനിങ്ങെടുക്കുകയാണെ'ന്നാണ് പറഞ്ഞതെങ്കിൽ ഇത്തവണ 'ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരു'മെന്നാണ് സുരേഷ് ഗോപിയുടെ നിലപാട് . താരമെന്ന നിലയില്‍ വോട്ടു പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ രംഗത്തിറക്കിയിരിക്കുന്നത്.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick