Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



തൃണമൂല്‍ നീക്കം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു, തൃണമൂലിനൊപ്പമുള്ള സഹകരണം പുനപരിശോധിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലിലേയ്ക്ക് പോകുന്നതിനെതിരെ ആഞ്ഞടിച്ച്‌ കെസി വേണുഗോപാല്‍

janmabhumi-ad

Digital Malayali Web Desk November 25, 2021, 10:41 a.m.

.മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതാണോ?ഈ നീക്കങ്ങളില്‍ ഞങ്ങൾ വ്യാകുലപ്പെടുന്നില്ല


ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരുന്നതിനെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലേയ്ക്ക് നേതാക്കള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യത്തില്‍ തൃണമൂലിനൊപ്പമുള്ള സഹകരണം പുനപരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

ഈ നീക്കങ്ങളില്‍ ഞങ്ങൾ വ്യാകുലപ്പെടുന്നില്ല. ഞങ്ങളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്, അത് ജനവിരുദ്ധമായ സർക്കാരിനെതിരെയുള്ള പോരാട്ടമാണ്. പോരാട്ടം ബിജെപിക്കെതിരെയാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സര്‍ക്കാറിനെതിരെ പോരാടുകയാണ് വേണ്ടത്. അല്ലാതെ, മറ്റ് പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുന്നതിലൂടെ അവർക്ക് എന്ത് നേട്ടമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. നേതാക്കള്‍ പാര്‍ട്ടി വിടുന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. എന്നാല്‍ ഇതെല്ലാം വെറും നാടകങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ പാർട്ടിയിൽ നിന്ന് ആരെങ്കിലും ആളെ എടുക്കുന്നുണ്ടെങ്കിൽ അതിൽ കാര്യമില്ല. ഒറ്റ ദിവസം കൊണ്ട് കോൺഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മുമ്പും പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ നീക്കം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തിന്റെ ആധാരം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതാണോയെന്നും വേണുഗോപാല്‍ ചോദിച്ചു.

ബിജെപിയുടെ ജനവിരുദ്ധ മനോഭാവത്തിനെതിരെ പോരാടുകയും സാധാരണക്കാർക്ക് ആശ്വാസം നൽകുകയും ചെയ്യുക എന്നതിലാണ് പ്രധാന ശ്രദ്ധ. ഇത്തരത്തിലുള്ള പ്രക്ഷോഭം നടത്തുന്നതും ബി ജെ പിയെ എതിർക്കുന്നതുമായ ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

മുന്‍മേഘാലയ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മയും മറ്റ് 11 എംഎല്‍മാരും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആകെ 17 എംഎല്‍എമാര്‍ മാത്രമാണ് മേഘാലയില്‍ കോണ്‍്ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരാണ് മറുകണ്ടം ചാടിയത്. ക്രിതി ആസാദ്, അശോക് തന്‍വാര്‍ എന്നീ നേതാക്കളും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick