Digital Malayali Web Desk December 07, 2022, 01:47 a.m.
രണ്ട് വിവാഹമോചനത്തിലും ഞങ്ങൾക്ക് രണ്ടുപേർക്കും പങ്കില്ല
വളരെ ചെറുപ്പം മുതല്‍ മലയാളികള്‍ കാണുകയും അടുത്ത് അറിയുകയും ചെയ്ത നടിയാണ് മഞ്ജു വാര്യര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യര്‍. മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർ മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആ
യിരുന്നു. പിന്നീട് ദിലീപുമായുള്ള ജീവിതം അവസാനിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയിൽ സജീവമാവുക ആയിരുന്നു.
ഒരുപാട് വർഷത്തെ സുഖകരമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ വളരെ ഞെട്ടലോടുകൂടി പ്രേക്ഷകർക്ക് കേൾക്കേണ്ടിവന്ന ഒരു വാർത്തയാണ് ഇരുവരുടെയും വിവാഹമോചന വാർത്ത. സ്ക്രീനിലുള്ള കെമിസ്ട്രിയിൽ വെച്ച് ഓരോ ആരാധകരും മഞ്ജുവാര്യരുടെയും ദിലീപിന്റെയും വിവാഹം ആഗ്രഹിച്ചിരുന്നു അതിൽ ഇതുപോലെതന്നെ അത് നടക്കുകയും ചെയ്തു പക്ഷേ നീണ്ട 14 വർഷങ്ങൾക്ക് ശേഷം മീനാക്ഷി എന്ന മകൾ ഉണ്ടായിരിക്കെ തന്നെ ഇരുവരും വിവാഹമോചനം പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഈ വിവാഹമോചനത്തിന് ശേഷം ദിലീപ് രണ്ടാമത് വിവാഹം കഴിച്ചത് കാവ്യാമാധവനെയാണ് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ദിലീപും കാവ്യ മാധവനുമുള്ള സ്ക്രീൻ കെമിസ്ട്രി മലയാളികൾ ആസ്വദിച്ചിരുന്നു എന്നാൽ ആദ്യ വിവാഹം തകർന്നതിനു ശേഷമാണ് ദിലീപും കാവ്യ മാധവനും ഒന്നിക്കുന്നത് തന്റെ ആദ്യ വിവാഹമോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ സിനിമാ മേഖലയിലും പുറത്തും പറഞ്ഞിരുന്നു. ഇരുവരും ആ സമയങ്ങളിൽ ഒന്നും ഈ ഗോസിപ്പുകളോട് പ്രതികരിക്കാൻ നിന്നിട്ടില്ല
അതുപോലെ ദിലീപ് മഞ്ജുവാര്യർ വിവാഹ മോചനത്തിൽ കാവ്യയുടെ പങ്കിനെക്കുറിച്ചും ഒരുപാട് വാർത്തകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കാവ്യ മാധവൻ തന്നെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. രണ്ട് വിവാഹമോചനത്തിലും ഞങ്ങൾക്ക് രണ്ടുപേർക്കും പങ്കില്ല എന്ന രൂപത്തിലുള്ള ഒരു സംസാരമാണ് താരത്തിൽ നിന്നും വന്നിരിക്കുന്നത്. എന്റെ ആദ്യവിവാഹം തകർന്നതിൽ ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ സങ്കടമുണ്ട് എന്നും താരം പറയുന്നുണ്ട്.
തന്റെ വിവാഹമോചനത്തിൽ ദിലീപേട്ടന് യാതൊരു പങ്കുമില്ല എന്നും അക്കാര്യത്തിലേക്ക് ദിലീപേട്ടന്റെ പേര് വലിച്ചിഴക്കുന്നത് സങ്കടമുണ്ട് എന്നും താരം വ്യക്തമാക്കി. മാത്രമല്ല എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് വ്യക്തികളാണ് ദിലീപും മഞ്ജുവാര്യരും എന്ന് താരം കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തിൽ ഉള്ള സങ്കടങ്ങൾ ഞാൻ കൂടുതലും പങ്കുവെക്കുന്നത് ദിലീപിനോട് മഞ്ജു ചേച്ചിയോടും ആയിരുന്നു എന്നും താൻ ആര് ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞത് വലിയ പ്രേക്ഷക പ്രതികരണങ്ങൾ ക്ഷണിച്ചു വരുത്തിയതായിരുന്നു.
ഇപ്പോൾ എന്തായാലും ദിലീപ് കാവ്യ മാധവൻ ദാമ്പത്യ ജീവിതം വളരെ സുഖകരമായി മുന്നോട്ടു പോവുകയാണ്. ദിലീപ് മഞ്ജുവാര്യർ വിവാഹ മോചനത്തിനു ശേഷം മീനാക്ഷി അച്ഛന്റെ കൂടെയാണ് നിൽക്കുന്നത് എന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ പലപ്പോഴും പല ചർച്ചകൾക്കും ഇടം നൽകാറുണ്ട്. പക്ഷേ അക്കാര്യത്തിൽ മീനാക്ഷിയോ ദിലീപൊ മഞ്ജു വാര്യരോ ഒരു തരത്തിലുള്ള പ്രതികരണത്തിനും മുതിർന്നിട്ടില്ല. കാവ്യാ മാധവന് ദിലീപിൽ പിറന്ന മഹാലക്ഷ്മി എന്ന മകളോടൊപ്പം മീനാക്ഷിയും ദിലീപും കാവ്യ മാധവനും ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുകയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.