Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"കോണ്‍ഗ്രസ് ദുർബലമാകുന്നു, പാര്‍ട്ടിയെ ശക്തമാക്കേണ്ടത് അനിവാര്യം" - കപിൽ സിബൽ

janmabhumi-ad

Digital Malayali Web Desk February 28, 2021, 08:57 a.m.

പുതിയ തലമുറയെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കാതെ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ആനന്ദ് ശര്‍മ്മ പ്രതികരിച്ചു


ഇന്ത്യയിൽ കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഏവരും ചേര്‍ന്ന് പാര്‍ട്ടിയെ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും സിബല്‍ അഭിപ്രായപ്പെട്ടു.

‘സത്യം എന്താണെന്നുവെച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്. ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തപ്പെടുത്തണം,’  - കപില്‍ സിബല്‍

ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് പരാമര്‍ശം. മുൻപ് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് പരിപാടിയില്‍ ഒത്തുചേര്‍ന്നത്.

പുതിയ തലമുറയെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കാതെ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ആനന്ദ് ശര്‍മ്മ പ്രതികരിച്ചു

"പാര്‍ട്ടിയുടെ നല്ല നാളുകള്‍ ഞങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ വയസാകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല" - ആനന്ദ് ശര്‍മ്മ

മുന്‍ രാജ്യസഭാ എംപി ഗുലാം നബി ആസാദ്, രാജ്യസഭാംഗമായ വിവേക് തന്‍ഖ, ലോക്‌സഭാ എംപി മനീഷ് തിവാരി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

"ആളുകള്‍ ജി 23യെന്ന് പറയുന്നു. ഞാന്‍ ഗാന്ധി 23യെന്നും. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ കൊണ്ടും ചിന്തയില്‍ നിന്നുമാണ് ഈ രാജ്യത്തിന്റെ നിയമവും ഭരണഘടനയുമുണ്ടായത്. അത് മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശക്തമായി നില്‍ക്കണമെന്ന് ജി 23 ആഗ്രഹിക്കുന്നു." - രാജ് ബബ്ബര്‍

ജാതി- മത ഭേദമന്യ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയതിനുള്ള സ്വീകരണം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.

‘ജമ്മുകശ്മീരിലാകട്ടെ ലഡാക്കിലാകട്ടെ ഞങ്ങള്‍ എല്ലാ ജാതിയേയും മതങ്ങളേയും വ്യക്തികളേയും ഒരുപോലെയാണ് കാണുന്നതും ബഹുമാനിക്കുന്നതും. അത് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും" - ആസാദ്

രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ വടക്കേ ഇന്ത്യ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

കോണ്‍ഗ്രസ് ഗുലാം നബി ആസാദിനെ മാറ്റി നിര്‍ത്തുന്നതെന്ന് എന്തിനാണെന്നും സിബല്‍ ചോദ്യമുയർത്തി.

"ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല" - സിബല്‍

 

 

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick