Digital Malayali Web Desk May 25, 2023, 10:21 a.m.
കൊലപ്പെടുത്തുന്നതിന് മുമ്ബ് മക്കള്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി ഉറക്കഗുളിക നല്‍കിയെന്നും മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10 ) സുരഭി (8) ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപ്പെടുത്തുന്നതിന് മുമ്ബ് മക്കള്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി ഉറക്കഗുളിക നല്‍കിയെന്നും മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹിതരായത്. നിയമപരമായി മുൻവിവാഹബന്ധം ഇരുവരും വേര്‍പെടുത്തിയിട്ടില്ല. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയില്‍ രണ്ട് മക്കളുണ്ട്.'മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു" എന്ന് യുവതി വെളുപ്പിന് 5.30ഓടെ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ശ്രീജ വിളിച്ചറിയിച്ച് 15 മിനിട്ടിനകം പൊലീസ് വീട്ടിലെത്തി. അപ്പോഴാണ് അയല്‍വാസികള്‍ സംഭവമറിയുന്നത്. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ ചവിട്ടിപ്പൊളിച്ച് കയറിയപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
ഷാജിയെയും ശ്രീജയെയും കിടപ്പുമുറിയിലെ ഫാനിലും സൂരജിനെ ഹാളിലും സുബിനെനും സുരഭിയെയും സ്റ്റെയര്‍കെയ്സ് കമ്ബിയിലുമാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.