Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഒരു കുടുംബത്തിലെ 4 പേരെ മൃഗീയമായി കൊന്നു, പ്രതി മരിച്ചനിലയിൽ; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചന ; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

janmabhumi-ad

Digital Malayali Web Desk October 21, 2021, 10:47 p.m.

വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം


തൊടുപുഴ∙ ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ് (34) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.  ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.

 വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അടിമാലി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇടക്കാലത്ത് അനീഷ് തൃശൂരിലെ മാനസീക ആരോഗ്യകേന്ദ്രത്തില്‍ ചികത്സയില്‍ കഴിഞ്ഞിരുന്നു.

2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ മൂടിയെന്നാണു കേസ്. മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്ബോള്‍ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick