Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


തമിഴ്‌നാട്ടില്‍ കമല്‍ഹാസന് തോൽവി; പാര്‍ട്ടി ഒറ്റ സീറ്റ് പോലും നേടിയില്ല; ബിജെപിയിലെ വാനതി ശ്രീനിവാസന് വിജയം

janmabhumi-ad

Digital Malayali Web Desk May 03, 2021, 08:28 a.m.

ബി.ജെ.പിയുടെ വനിത വിഭാഗം ദേശീയ പ്രസിഡന്റ് ആയ വാനതി ശ്രീനിവാസനോട് 1500 വോട്ടുകള്‍ക്ക് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ഹാസന്‍ പരാജയപ്പെട്ടു.


ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വനിത വിഭാഗം ദേശീയ പ്രസിഡന്റ് ആയ വാനതി ശ്രീനിവാസനോട് 1500 വോട്ടുകള്‍ക്ക് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ഹാസന്‍ പരാജയപ്പെട്ടു.

കോയമ്പത്തൂര്‍ സൗത്തിലായിരുന്നു കമല്‍ മത്സരിച്ചിരുന്നത്. നേരത്തെ കമല്‍ഹാസന്‍ മണ്ഡലത്തില്‍ മുന്നിട്ട് നിന്നിരുന്നു എങ്കിലും  അവസാനഘട്ടത്തിൽ കമല്‍ പരാജയപെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ഡി.എം.കെ, സഖ്യത്തിനൊപ്പം 158 സീറ്റുകൾ  നേടി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ എത്തുന്നത്.

അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം 75 സീറ്റുകൾ നേടി. മക്കള്‍ നീതി മയ്യത്തിന്റെയും ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടുകയും ചെയ്തു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick