Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്ത്യ യുഎസിനെ സഹായിച്ചു, തിരിച്ചും സഹായിക്കുമെന്ന് കമലഹാരിസ്; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നല്‍കും.

janmabhumi-ad

Digital Malayali Web Desk May 08, 2021, 11:24 a.m.

ഇന്‍ഡ്യയിലെ കോവിഡ് വ്യാപനവും മരണം ഹൃദയഭേദകമാണ്.


വാഷിങ്ടണ്‍: കോവിഡ് പോരാട്ടത്തില്‍ ഇന്‍ഡ്യയ്ക്ക് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഉറപ്പുനല്‍കി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കോവിഡിന്റെ ആരംഭത്തില്‍ ഇന്‍ഡ്യ യുഎസിനെ സഹായിച്ചു. ഇപ്പോള്‍ ഇന്‍ഡ്യയ്ക്ക് ആവശ്യം വന്നപ്പോള്‍ സഹായിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.

സുഹൃത്ത് എന്ന നിലയിലാണ് സഹായം ചെയ്യുന്നതെന്നും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചാല്‍ നമുക്കിതിനെ മറികടക്കാനാകുമെന്നും കമല ഹാരിസ് പറഞ്ഞു. മഹാമാരിയുടെ ആരംഭത്തില്‍ ഇന്ത്യ യുഎസിനെ സഹായിച്ചു. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം വന്നപ്പോള്‍ സഹായിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധരാണ്.  ഇന്‍ഡ്യയിലെ കോവിഡ് വ്യാപനവും മരണം ഹൃദയഭേദകമാണ്. സ്ഥിതഗതികള്‍ മോശമായി തുടങ്ങിയപ്പോള്‍ തന്നെ യുഎസ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചു. ഓക്‌സിജന്‍ സിലിന്‍ഡറുകളും ഓക്‌സിജന്‍ കോണ്‍സട്രേറ്ററുകളും വിതരണം ചെയ്തു.

കൂടുതല്‍ ഉടന്‍ തന്നെ ലഭ്യമാക്കും. റെംഡെസിവിര്‍ മരുന്നും എന്‍ 95 മാസ്‌കുകളും എത്തിച്ചു നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നല്‍കും. കോവിഡ് വാക്‌സിനുകള്‍ക്ക് ബൗദ്ധികാവകാശം നല്‍കുന്നതിനെതിരായ ഇന്‍ഡ്യയുടെ നിലപാടിനെ യുഎസ് പിന്തണയ്ക്കുമെന്നും കമല ഹാരിസ് വ്യക്തമാക്കി.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick