Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ല,, സുന്ദരയെ അറിയില്ല, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുരേന്ദ്രന്‍

janmabhumi-ad

Digital Malayali Web Desk September 16, 2021, 01:51 p.m.

സുന്ദരയെ അറിയില്ലെന്നും, പണം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും സുരേന്ദ്രന്‍


കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന്  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  കേസില്‍  കെ സുരേന്ദ്രനെ ചോദ്യം ചെയ്തു. സുന്ദരയെ അറിയില്ലെന്നും, പണം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഒപ്പിടുവിച്ച താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്നിനാണ് സുരേന്ദ്രന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick