Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു';കെസിബിസി ആസ്ഥാനത്തെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ.സുരേന്ദ്രന്‍

janmabhumi-ad

Digital Malayali Web Desk March 01, 2021, 10:13 a.m.

രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കൂടിക്കാഴ്ച നടത്തിയത്.


കൊച്ചി :  കെസിബിസി ആസ്ഥാനത്തെത്തി സീറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒപ്പം കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും.  കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് അശ്വന്ത് നാരായണന്‍ പറഞ്ഞു. 

'ക്രൈസ്തവ സമൂഹവുമായി ചില ആശയക്കുഴപ്പങ്ങളുണ്ട്. ആശവിനിമയത്തിലൂടെ ആ തെറ്റിദ്ധാരണ മാറ്റുകയാണ് ലക്ഷ്യമിടുന്നത്". ബി.ജെ.പിക്ക് ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും ആ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അശ്വന്ത് നാരായണന്‍ പറഞ്ഞു. എന്തെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും ആ വ്യത്യാസങ്ങള്‍ തുടച്ചു നീക്കി മുന്നോട്ടു പോവാനാണ് ബിജെപി ആലോചിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും  കൂടിക്കാഴ്ച വ്യക്തിപരമാണെന്നും കെസിബിസി ആസ്ഥാനത്തെത്തിയത് പ്രഭാത ഭക്ഷണം കഴിക്കാനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.  "രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല", കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഇന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് യാത്ര എറണകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കൂടിക്കാഴ്ച നടത്തിയത്. വരുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ സുരേന്ദ്രന്‍ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick