Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കേരളത്തിൽ കോൺഗ്രസ് തലപ്പത്ത് ഉറച്ച നിലപാടുമായ് കെ സുധാകരൻ എംപി

janmabhumi-ad

Digital Malayali Web Desk June 09, 2021, 01:18 p.m.

കേരളത്തിൽ കോൺഗ്രസ് തലപ്പത്ത് ഉറച്ച നിലപാടുമായ് കെ സുധാകരൻ എംപി


ലണ്ടൻ :  കുറെ നാളുകളായി സംഘടനാ തലത്തിൽ തകർന്നടിഞ്ഞ കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയെ തിരിച്ച് പൂർവ്വാധികം ശക്തിയോടെ പൂർവ്വ സ്ഥിതിയിലെത്തിച്ച് മുന്നോട്ടു നയിക്കാനായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു കൊണ്ടു് കോൺഗ്രസ് ദേശീയ നേതൃത്വം എടുത്ത നിലപാടിനെ OlCC UK നേതൃത്വം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി OlCC വർക്കിങ്ങ് പ്രസിഡൻ്റ് KK മോഹൻ ദാസ് അറിയിച്ചു.

കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഇലക്ഷനുകളിൽ കേരളത്തിലെ കോൺഗ്രസിന് ശക്തമായ നേതൃത്വം ഇല്ലാത്തതിൻ്റെ പേരിൽ പാർട്ടിക്ക് പല തവണയും വൻ പരാജയം എറ്റുവാങ്ങണ്ടി വന്നു ഇതു തിരിച്ചറിഞ്ഞ പ്രവർത്തകർ നേതാക്കൻമാരുടെ വാക്കുകൾ കേൾക്കാതെ അവരുടെ ശക്തമായ അഭിപ്രായങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ദേശീയ നേതൃത്വം കേരളത്തിലെ പാർട്ടിയുടെ പരാജയ കാരണങ്ങൾ അന്വഷിച്ച് പഠിച്ചറിഞ്ഞു് കാര്യങ്ങൾ വിലയിരുത്തുകയാണ് ഉണ്ടായത് അങ്ങനെ പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ ഉടൻ നടപടി ഉണ്ടായങ്കിലും KPCC പ്രസിഡൻ്റിൻ്റെ കാര്യത്തിൽ കുറെ കൂടുതൽ പഠനങ്ങൾ കൂടി നടത്തുകയും ജനങ്ങളിലൂടെ തന്നെ സർവേ നടത്തിയാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത് . പ്രവർത്തകർ വളരെ ആവേശത്തോടെയാണ് പുതിയ പ്രസിഡൻ്റിൻ്റെ വരവിനെ കാത്തിരുന്നത്, മറി വരുന്ന കാലഘട്ടത്തിനു് അനുസരിച്ച് നമ്മൾ ബഹുദൂരം മുന്നോട്ടു് സഞ്ചരിക്കേണ്ടതും വലിയ മറ്റങ്ങൾ വരുത്തേണ്ടതുമുണ്ടു് എന്ന തിരിച്ചറിവിൽ പാർട്ടിയിൽ  "നോ കോംപ്രമയ്സ്" എന്ന നിലയിൽ മുന്നോടു പോകുവാനും പാർട്ടിയുടെ അടിത്തട്ടു മുതൽ പുതുക്കി നല്ല കെട്ടുറപ്പുള്ള ശക്തിയായി പാർട്ടിയെ മാറ്റുവാനുള്ള വൻ പുറപ്പാടുമായി ശ്രീ,K, സുധാകരൻ MP പടയോട്ടം തുടങ്ങുകയാണ് .

ഇതിൽ KPCC യുടെ പോഷക സംഘടനയായ OlCC യുടെ പങ്കും നിർണ്ണ'യകമാണ് KPCC വേണ്ട എല്ലാ പിൻതുണയും പ്രഖ്യപിച്ചു കൊണ്ടു് UKയിലെ എല്ലാ കമ്മറ്റികളും ഒന്നടങ്കം മുന്നോട്ട് വന്നിട്ടുണ്ട് OlCC UK നേതാക്കളായ വിനോദ് ചന്ദ്രൻ , ജോഷി ജോസ്, നോയിച്ചൻ അഗസ്റ്റിൻ, സുജുഡാനിയേൽ, അൾസഹാർഅലി, ബിപിൻ കുഴിവേലിൽ, ബേബികുട്ടി ജോർജ്, അപ്പാ ഗഫൂർ, സോണി ചാക്കോ, സുനിൽ രവീന്ദ്രൻ, പ്രസാദ് കൊച്ചുവിള, ഷൈനു മാത്യു, ജോസഫ്, സാജു ആൻ്റണി, ബിനോയ് ഫിലിപ്പ്, റോണി, സുനുദത്ത്, ബാബു,സാബു ജോർജ്ജ്, ജോയിസ്, ഉമ്മൻ ഐസക്ക്, രാജേഷ് പാട്ടേൽ, ഷാജി ആനന്ദ്, അപ്പച്ചൻ, മകേഷ് മിച്ചം, ജോസ് അലക്സാണ്ടർ എന്നിവർ പുതിയ KPCC പ്രസിഡൻറിനു് ആശംസകൾ അറിയിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick